വോട്ടെടുപ്പ് അവസാനിച്ചു; ബുധനാഴ്ച അറിയാം കോൺഗ്രസ് അധ്യക്ഷനെ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് അവസാനിച്ചു. കേരളത്തിൽ നിന്ന് 287 പേരാണ് വോട്ട് ചെയ്തത്. 95.66 ആണ് പോളിങ് ശതമാനം. എ.ഐ.സി.സി ആസ്ഥാനത്ത് 100 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. 9308 പ്രതിനിധികളാണ് വോട്ടെടുപ്പിൽ പങ്കാളികളാകുന്നത്. ഫലം ബുധനാഴ്ച അറിയാം.

22 വർഷത്തിന് ശേഷം നെഹ്രു കുടുംബത്തിന് പുറത്തുനിന്ന് ഒരു കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പാണ് കോൺഗ്രസ് ആസ്ഥാനങ്ങളിൽ നടന്നത്. കർണാടകയിൽ നിന്നുള്ള മല്ലികാർജുൻ ഖാർഗെയും കേരളത്തിൽ നിന്നുള്ള ശശി തരൂരുമാണ് സ്ഥാനാർഥികൾ. പത്തുമണിക്ക് തന്നെ എ.ഐ.സി.സി ആസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് ആസ്ഥാനങ്ങളിലും വോട്ടിങ് തുടങ്ങിയിരുന്നു. എ.ഐ.സി.സി ആസ്ഥാനത്ത് പി. ചിദംബരമാണ് ആദ്യ വോട്ട് ചെയ്തത്. ജയറാം രമേശാണ് രണ്ടാം വോട്ട് ചെയ്തത്. സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരും എ.ഐ.സി.സി ആസ്ഥാനത്തെത്തി വോട്ട് ചെയ്തു.

തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ തുടങ്ങിയവർ വോട്ടു ചെയ്തു. ശശി തരൂർ തിരുവനന്തപുരത്താണ് വോട്ടു ചെയ്തത്. സ്ഥാനാർഥികളിൽ ആരു ജയിച്ചാലും ദക്ഷിണേന്ത്യയിൽ നിന്നാണ് കോൺഗ്രസിന് പുതിയ പ്രസിഡന്റുണ്ടാവുക.

Tags:    
News Summary - congress president election ended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.