ന്യൂഡല്‍ഹി: നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യം ഇന്ന് പലതായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. എല്ലാവരെയും ഒരുമിച്ചുനിർത്തുക എന്നതാണ് നമ്മുടെ പ്രധാന ദൗത്യം. വിദ്വേഷമില്ലാതാക്കി ഇന്ത്യയെ നയിക്കാൻ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂവെന്നും രാഹുൽ പറഞ്ഞു. 84ാമത് േകാൺഗ്രസ് പ്ലീനറിയിൽ സംസാരിക്കുകയായിരുന്നു പാർട്ടി അധ്യക്ഷൻ.
ബി.ജെ.പി വിദ്വേഷം പരത്തുേമ്പാൾ കോണ്‍ഗ്രസിെൻറ സന്ദേശം സ്നേഹമാണ്. ഈ രാജ്യം എല്ലാവര്ക്കും അവകാശപ്പെട്ടതാണ്. കോണ്‍ഗ്രസ് അതുറപ്പുവരുത്തും. എല്ലാവരുടെയും നേട്ടങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും. മോദിക്കു കീഴിൽ രാജ്യം ഇപ്പോള്‍ ക്ഷീണിച്ചിരിക്കുകയാണ്. അതിൽനിന്ന് പുറത്തുകടക്കാനുള്ള വഴികളാണ് തേടുന്നത്.
കൈപ്പത്തി ചിഹ്നത്തിെൻറ ശക്തി നിലനിർത്താൻ മന്മോഹന് സിങ്, സോണിയ ഗാന്ധി, അമരീന്ദര്‍ സിങ്, പി. ചിദംബരം തുടങ്ങി എല്ലാ മുതിര്‍ന്ന നേതാക്കളോടും അഭ്യര്‍ഥിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. പ്ലീനറി സമ്മേളനം ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനാണ്. എന്നാല്‍, നമ്മുടെ പാരമ്പര്യമനുസരിച്ച് പരിചയസമ്പത്തില്ലാതെ മുന്നോട്ടുനീങ്ങാനാകില്ല. യുവാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതീക്ഷയോടെ കാണുന്നില്ല. യുവാക്കളുടെയും മുതിര്‍ന്ന നേതാക്കളുടെയും സഹകരണത്തോടെ കോണ്‍ഗ്രസ് ശക്തമായി മുന്നേറുമെന്നും രാഹുല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.