അലഹാബാദി​െന​ പ്രയാഗ്​രാജാക്കുന്നതിന്​ എതിരെ കോൺഗ്രസ്​

ന്യൂഡൽഹി: അലഹാബാദി​​​െൻറ പേര്​ മാറ്റി പ്രയാഗ്​രാജ്​ എന്നാക്കാനുള്ള യോഗി സർക്കാറി​​​െൻറ നീക്കത്തെ ശക്​തമായി എതിർത്ത്​ കോൺഗ്രസ്​. സ്വാതന്ത്ര സമരകാലം മുതലുള്ള രാജ്യ ചരിത്രത്തിലെ ​പ്രധാന ഏടുകളിലൊന്നാണ്​ അലഹാബാദെന്നും ആ പേര്​ മാറ്റുക വഴി, ചരിത്രമാണ്​ തിരുത്തപ്പെടുന്നതെന്നും കോൺഗ്രസ്​ വക്​താവ്​ ഒാംകാർ സിങ്​ പറഞ്ഞു.

കുംഭ മേള നടക്കുന്ന സ്ഥലം ഇപ്പോൾ പ്രയാഗ്​രാജ്​ എന്ന്​ തന്നെയാണ്​ അറിയപ്പെടുന്നത്​. ഇനി മാറ്റണം എന്ന നിർബന്ധത്തിലാണ്​ യു.പി സർക്കാരെങ്കിൽ ആ നഗരം വിഭജിച്ച്​ മാറ്റണമെന്നും അലഹാബാദി​​​െൻറ പേര്​ മാറ്റുകയല്ല വേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

സ്വാതന്ത്ര്യത്തിനായി പോരാടുന്ന കാലത്ത്​ അലഹാബാദ്​ ഒരു പ്ര​േചാദനമായ നഗരമായിരുന്നു. 1888ലും 1892ലും ​പിന്നീട്​ച 1910ലും സ്വാതന്ത്ര്യ സമര പോരാട്ടത്തിന്​ രൂപം നൽകിയ കോൺഗ്രസി​​​െൻറ ‘മഹാധിവേശൻസ്’​ അവിടെയാണ്​ നടന്നത്​​. രാജ്യത്തി​​​െൻറ ആദ്യത്തെ പ്രധാനമന്ത്രിയെ സംഭാവന ചെയ്​ത നഗരം കൂടിയാണ്​ അലഹാബാദെന്നും പേര്​ മാറ്റുന്നതിലൂടെ അലഹാബാദ്​ സർവകലാശാലയുടെ പേരും പ്രയാഗ്​ സർവകലാശാലയെന്നാകുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ബി.ജെ.പി യോഗി സർക്കാരി​​​െൻറ നീക്കത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. സംസ്ഥാനത്തെ കോടിക്കണക്കിന്​ വരുന്ന ജനങ്ങളുടെ വികാരം​ പരിഗണിച്ച്​ നഗരത്തിന്​ പുതിയ നാമം നൽകുന്ന ​യോഗി സർക്കാറിനെ ബി.ജെ.പി അഭിനന്ദിക്കുകയും ചെയ്​തു.

Tags:    
News Summary - Congress opposes renaming of Allahabad-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.