Posted On
date_range Updated On
date_range കോണ്‍ഗ്രസ് എം.പി വസന്ത് ചവാന്‍ അന്തരിച്ചു
മുംബൈ: മഹാരാഷ്ടയിൽ നിന്നുള്ള കോൺഗ്രസ് എം.പി വസന്ത് ചവാൻ(69) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ആഴ്ച മുതൽ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ദീർഘനാളായി അസുഖ ബാധിതനായിരുന്നു. പുലർച്ചെ 4 മണിയോടെയായിരുന്നു മരണം. അന്ത്യകർമ്മങ്ങൾ നൈഗാവിൽ രാവിലെ 11 മണിക്ക് നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
അനാരോഗ്യത്തെയും കൂടെയുള്ളവരുടെ കൂറുമാറ്റത്തെയും പിൻതള്ളിയാണ് അദ്ദേഹം നന്ദേഡ് ലോക്‌സഭാ സീറ്റിൽ വിജയിച്ചത്. സിറ്റിങ് എം.പിയായിരുന്ന പ്രതാപ് ചിഖലികറിനെയാണ് വസന്തറാവു പരാജയപ്പെടുത്തിയത്. 5,28,894 വോട്ടുകൾ നേടിയാണ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.