Posted On
date_range Updated On
date_range പി.ചിദംബരത്തെ കാണാൻ ശശി തരൂരും കാർത്തിക്കും തിഹാർ ജയിലിലെത്തി
ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ ജയിലിൽ കഴിയുന്ന മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തെ ശശി തരൂർ എം.പി സന്ദർശിച്ചു. ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരത്തിനൊപ്പമാണ് ശശി തരൂർ തിഹാർ ജയിലിൽ എത്തിയത്.
പി. ചിദംബരത്തെ 98 ദിവസം ജയിലിലടച്ച നടപടിയെ ന്യായീകരിക്കാൻ കേന്ദ്രസർക്കാറിനാകില്ല. കടുത്ത അന്യായമാണ് കേന്ദ്രസർക്കാർ ചിദംബരത്തോട് കാട്ടിയത്. ഭരണഘടനയെ പോലും ബി.ജെ.പി സർക്കാർ ബഹുമാനിക്കുന്നില്ലെന്നും തരൂർ വിമർശിച്ചു. മറ്റു രാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യക്ക് തലകുനിക്കേണ്ടി വരുന്നുവെന്നും ശശി തരൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.