ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളെ പുറത്താക്കി നെഹ്റു സ്മാരക സമിതി കേന്ദ്ര സർക്കാർ പ ുനഃസംഘടിപ്പിച്ചു. മല്ലികാർജുൻ ഖാർഗെ, ജയ്റാം രമേശ്, കരൺ സിങ് എന്നീ കോൺഗ്രസ് നേതാ ക്കളെയാണ് സമിതിയിൽനിന്നും ഒഴിവാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വൈസ് പ്രസിഡൻറുമായ പുതിയ സമിതിയിൽ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, രമേഷ് പൊക്രിയാൽ, പ്രകാശ് ജാവ്ദേക്കർ, വി. മുരളീധരൻ, പ്രഹ്ലാദ് സിങ് പട്ടേൽ, പ്രസാർഭാരതി ചെയർമാൻ എ. സൂര്യപ്രകാശ്, യു.ജി.സി ചെയർമാൻ രാഗവേന്ദ്ര സിങ്, മാധ്യമപ്രവർത്തകൻ രജത് ശർമ തുടങ്ങിയവരാണ് പുതിയ അംഗങ്ങൾ.
റിപ്പബ്ലിക് ടി.വി മാനേജിങ് ഡയറക്ടറും മാധ്യമപ്രവർത്തകനുമായ അർണബ് ഗോസ്വാമി, നിലവിലെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, ഐ.സി.സി.ആർ ചെയർമാൻ വിനയ് സഹസ്രാബുദ്ദെ, ഇന്ദിര ഗാന്ധി നാഷനൽ സെൻറർ ഫോർ ആർട്സ് ചെയർമാൻ റാം ബഹദൂർ എന്നിവരെ കഴിഞ്ഞവർഷം സമിതിയിൽ അംഗങ്ങളാക്കിയിരുന്നു.
28 അംഗങ്ങളാണ് പുനഃസംഘടിപ്പിച്ച സമിതിയിലുള്ളത്. നെഹ്റു സ്മാരക സൊസൈറ്റിയോടുള്ള കേന്ദ്ര സർക്കാർ നിലപാടുകളെ വിമർശിച്ചതിനു സാമ്പത്തിക വിദഗ്ധൻ നിതിൻ ദേശായി, പ്രഫ. ഉദയൻ മിശ്ര, ബി.പി. സിങ് എന്നിവരെ മാറ്റി പകരമാണ് അർണബ് അടക്കമുള്ളവരെ സമിതിയിൽ ഉൾക്കൊള്ളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.