കോൺഗ്രസ് യു.പി അധ്യക്ഷൻ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് വനിത നേതാവ്

ലക്നോ: കോൺഗ്രസ് യു.പി അധ്യക്ഷൻ അജയ് കുമാർ ലല്ലു തന്നോട് അപമര്യാദയായി പെരുമാറിയെന്ന് വനിത നേതാവിന്‍റെ പരാതി. പ്രശസ്ത കവി മുനവർ റാണയുടെ പുത്രി ഉറുസ റാണയാണ് പരാതി ഉന്നയിച്ചത്.

ഹസ്രത് ഗഞ്ചിൽ മഹാത്മാഗാന്ധി പ്രതിമക്കരികെ നടത്തിയ ധർണയിൽ പങ്കെടുക്കാനെത്തിയ പ്രിയങ്കഗാന്ധിയെ അഭിവാദ്യം ചെയ്യാൻ എത്തിയപ്പോൾ അജയ് കുമാർ ലല്ലു തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ഉറുസ റാണയുടെ പരാതി. കോൺഗ്രസ് വനിതാവിഭാഗത്തിന്‍റെ വൈസ് പ്രസിഡന്‍റാണ് ഉറുസ.

'ധർണക്ക് മുൻപ് പ്രിയങ്ക ഗാന്ധിയെ അഭിവാദ്യം ചെയ്യാൻ തുനിഞ്ഞപ്പോൾ തന്നോട് പോകാൻ പറയുകയും മോശമായി പെരുമാറുകയും ചെയ്തു. സി.എ.എ വിരുദ്ധ പ്രക്ഷോഭ സമയത്ത് പല തവണ അജയ് കുമാർ ല്ലു തന്‍റെ സഹായം തേടിയുിട്ടുണ്ട്. വെള്ളിയാഴ്ചയുണ്ടായ ലല്ലുവിന്‍റെ പെരുമാറ്റം തന്നെ അതിയായി വേദനിപ്പിച്ചു.' ഉറുസ റാണ പറഞ്ഞു.

എന്നാൽ ആരോപണം ലല്ലു നിഷേധിച്ചു. പാർട്ടി ഭാരവാഹിയായ ഉറുസയോട് മോശമായി പെരുമാറുകയെന്ന പ്രശ്നം ഉദിക്കുന്നില്ല. ഞാൻ തന്നെയാണ് ഉറുസയെ പ്രിയങ്ക ഗാന്ധിക്ക് പരിചയപ്പെടുത്തിയത്. എന്നാൽ അവരെ മാറ്റിനിർത്തിയെന്ന് പറയപ്പെടുന്ന സ്ഥലം പ്രിയങ്ക ഗാന്ധിക്ക് മാത്രമായി മാർക്ക് ചെയ്തതായിരുന്നു.- അജയ് കുമാർ ലല്ലു പറഞ്ഞു. 

Tags:    
News Summary - Congress leader Urusa Rana accuses party's UP unit chief of misbehaving with her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.