രാഹുൽ ഗാന്ധിയുടെ ഹാഥറസ്​ സന്ദർശനം വെറും രാഷ്​ട്രീയം, ഇരക്ക്​ വേണ്ടിയല്ല -സ്​മൃതി ഇറാനി

ന്യൂഡൽഹി: കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി ഉത്തർ പ്രദേശിലെ ഹാഥറസിൽ കൂട്ടബലാത്സംഗത്തിന്​ ഇരയായി കൊല്ലപ്പെട്ട 19കാരിയായ ദലിത് പെൺകുട്ടിയുടെ വീട്​ സന്ദർശിക്കുന്നത്​​ ​വെറും രാഷ്​ട്രീയ ആയുധം മാത്രമാണെന്ന്​ കേന്ദ്രമന്ത്രി സ്​മൃതി ഇറാനി.

'കോൺഗ്രസി​െൻറ തന്ത്രങ്ങളെക്കുറിച്ച്​ ജനങ്ങൾക്ക്​ അറിയാം. അതുകൊണ്ടുതന്നെയാണ്​ 2019 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ജയം ജനങ്ങൾ ഉറപ്പാക്കിയതും. അവരുടെ ഹാഥറസ്​ സന്ദർശനം വെറും രാഷ്​ട്രീയം മാത്രമാണെന്നും ഇരക്ക്​ നീതി കിട്ടാൻ വേണ്ടിയുള്ളതല്ലെന്നും ജനങൾ മനസിലാക്കും' -സമൃതി ഇറാനി കൂട്ടിച്ചേർത്തു.

അതേസമയം ​രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശനിയാഴ്​ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുമെന്ന്​ വ്യക്തമാക്കി. കോൺഗ്രസ്​ എം.പിമാരും ഇവരോടൊപ്പമുണ്ടാകും. ശനിയാഴ്​ച ഉച്ചക്ക്​ ശേഷമാകും സന്ദർശനം. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്​ സന്ദർശിക്കാനായി പുറപ്പെട്ട ഇരുവരെയും യു.പി പൊലീസ്​ തടഞ്ഞിരുന്നു. ഹൈവേയിൽ വാഹനം തടഞ്ഞ പൊലീസ്​ ലാത്തിവീശുകയും രാഹുലിനെ തള്ളിയിടുകയും ചെയ്​തിരുന്നു. ഇതിൽ രാജ്യ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ കുടുംബത്തെ സന്ദർശിക്കാനായി രാഹുൽ വീണ്ടും പുറപ്പെടുന്നത്​.  

Tags:    
News Summary - Congress Leader Rahul Gandhis visit to Hathras is for politics Smriti Irani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.