പട്ടേലിനെ കോൺഗ്രസ് അവഗണിച്ചു; വിമർശനവുമായി മോദി

ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പേരിൽ കോൺഗ്രസിനെതിരെ വിമർശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്ടേലിന്‍റെ സംഭാവനകളെ രാജ്യത്തിന് വിസ്മരിക്കാനാവില്ലെന്നും മുൻ സർക്കാരുകൾ പട്ടേലിനെ ഓർത്തില്ലെന്നു കോൺഗ്രസിനെ ലക്ഷ്യംവച്ച് മോദി പറഞ്ഞു.

പട്ടേലിന്‍റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച്‌ ഡൽഹിയിൽ നടന്ന ‘ഐക്യത്തിനായുള്ള കൂട്ടയോട്ടം’ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയുടെ സംഭാവനങ്ങളെ മായ്ച്ചുകളയാൻ കോൺഗ്രസ് ശ്രമിച്ചെന്ന് തരത്തിലായിരുന്നു മോദിയുടെ വിമർശം.  രാജ്യത്തെ പുതിയ തലമുറക്ക്  മുന്നിൽ സർദാർ പട്ടേലിനെക്കുറിച്ചൊന്നും അവതരിപ്പിച്ചിട്ടില്ല.  ചരിത്രത്തിൽ നിന്ന് പട്ടേലിൻെറ പങ്കാളിത്തം മായ്ച്ചുകളയാനോ അതല്ലെങ്കിൽ അത് ചെറുതാക്കാനോ ശ്രമമുണ്ടായി. സർദാർ പട്ടേലിനെ അവഗണിക്കുന്നതിൽ ആദ്യ രാഷ്ട്രപതിയായിരുന്ന രാജേന്ദ്രപ്രസാദ് അദ്ദേഹത്തിന്റെ വേദന പ്രകടിപ്പിച്ചിരുന്നു- മോദി പറഞ്ഞു.


സ്വാതന്ത്ര്യത്തിനു മുന്‍പും സ്വാതന്ത്ര്യലബ്ധിക്കു ശേഷവും പട്ടേല്‍ രാജ്യത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളെ ആർക്കും മറക്കാനാകില്ല.  ഇന്ത്യയെ ഒന്നിപ്പിച്ചതിന്‍റെ പ്രധാന ശിൽപി സര്‍ദാര്‍ പട്ടേലാണ്. വെല്ലുവിളികളില്‍നിന്നു രാജ്യത്തെ സംരക്ഷിക്കാൻ പട്ടേൽ മുന്നിട്ടിറങ്ങിയെന്നും മോദി പറഞ്ഞു. 

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ജിംനാസ്റ്റിക് താരം ദീപ കാർമകർ, ക്രിക്കറ്റ് താരം സുരേഷ് റെയ്ന, ഹോക്കി താരം സർദാർ സിങ്, വെയ്റ്റ് ലിഫ്റ്റർ കർണം മല്ലേശ്വരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. നേരത്തേ ഡല്‍ഹി സര്‍ദാര്‍ പട്ടേല്‍ ചൗക്കിലെ പ്രതിമയില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍  തുടങ്ങിയവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.

Tags:    
News Summary - Congress ignored Sardar Patel's legacy- Modi -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.