ബി.ജെ.പിയെ ക്ഷണിച്ച നടപടിക്കെതിരെ കോൺഗ്രസ്​ ചീഫ്​ ജസ്​റ്റിസിനെ സമീപിച്ചു

ന്യൂഡൽഹി: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്​ ഗവർണർ േകവല ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയെ  ക്ഷണിച്ചതിനെതിരെ കോൺഗ്രസ്​ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസിനെ സമീപിച്ചു. ​പ്രമുഖ അഭിഭാഷകനും കോൺഗ്രസ്​ നേതാവുമായ അഭിഷേക്​ മനു സിൻവിയാണ്​ പാർട്ടിക്കു വേണ്ടി ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്രയെ വസതിയിലെത്തി സന്ദർശിച്ചത്​. കോൺഗ്രസ്​ ഭൂരിപക്ഷം തെളിയിച്ചിട്ടും ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി.ജെ.പിയെ ക്ഷണിച്ചത്​ തെറ്റായ നടപടിയാണെന്നും ഗവർണറുടെ തീരുമാനം റദ്ദാക്കണമെന്നും കോൺഗ്രസ്​ ആവശ്യപ്പെട്ടു. പൊലീസ്​ ചീഫ്​ ജസ്​റ്റിസി​​​െൻറ വസതിക്കു സമീപത്തുള്ള റോഡുകൾ അടച്ചു സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്​. 

നാടകീയ നീക്കങ്ങൾക്കൊരുവിൽ ബി.ജെ.പി പാർലമെന്‍ററി പാർട്ടി നേതാവ് ബി.എസ്. യെദിയൂരപ്പയെ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ ക്ഷണിക്കുകയായിരുന്നു. ഭൂരിപക്ഷം തെളിയിക്കാൻ ബി.ജെ.പിക്ക് ഗവർണർ വാലുഭായ് വാല 15 ദിവസം സമയം അനുവദിച്ചു. 
മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുമായി നിയമവശങ്ങള്‍ ചര്‍ച്ച ചെയ്തശേഷമാണ് ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചത്. ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാര്‍ രൂപീകരിക്കാൻ അവകാശമുന്നയിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാര്‍ ഗവര്‍ണറെ കണ്ടതിനു തൊട്ടുപിന്നാലെയാണ് ഗവര്‍ണറുടെ തീരുമാനമുണ്ടായത്​. 

Tags:    
News Summary - Congress Goes To Chief Justice After Karnataka Governor Invites BJP To Form Government- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.