ബി.ജെ.പി - ഭീകര ബന്ധം തുറന്നുകാട്ടി കോൺഗ്രസ്

ന്യൂഡൽഹി: ഭീകരരുമായുള്ള ബി.ജെ.പി ബന്ധം തുറന്നുകാണിച്ച് കോൺഗ്രസ് രാജ്യത്തെ 22 നഗരങ്ങളിൽ ശനിയാഴ്ച വാർത്തസമ്മേളനങ്ങൾ നടത്തി. ഉദ്യപുരിൽ കനയ്യ ലാലിനെ കൊന്ന റിയാസ് അത്താരി രാജസ്ഥാൻ ബി.ജെ.പി നേതാക്കൾക്കും ജമ്മു-കശ്മീരിൽ പിടിയിലായ ലഷ്കർ ഭീകരൻ താലിബ് ഹുസൈൻ അമിത് ഷാ അടക്കമുള്ള നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ബി.ജെ.പിക്ക് ഭീകരരുമായുള്ള ബന്ധത്തിന്‍റെ സാക്ഷ്യങ്ങളാണെന്ന് നേതാക്കൾ വാർത്ത സമ്മേളനങ്ങളിൽ ആരോപിച്ചു.

1999ൽ മസൂദ് അസ്ഹറിനെ മോചിപ്പിച്ചത് തൊട്ട് ബി.ജെ.പിക്ക് ഭീകരരുമായുള്ള ബന്ധം വ്യക്തമാണെന്നും 2019ലെ പുൽവാമ ആക്രമണം വരെ ഈ ബന്ധം നീളുന്നുണ്ടെന്നും പട്നയിൽ നടന്ന വാർത്തസമ്മേളനത്തിൽ സഞ്ജയ് നിരുപം കുറ്റപ്പെടുത്തി. ഇതേ മസൂദ് അസ്ഹറാണ് പാർലമെന്‍റ് ആക്രമണത്തിലും മുംബൈ ഭീകരാക്രമണത്തിലും ഉണ്ടായിരുന്നത്. 44 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ആക്രമണത്തിനായി 200കിലോ ആർ.ഡി.എക്സ് നിരവധി സൈനിക ചെക്ക്പോയന്റുകൾ വഴി കടത്തിവിട്ടതും ബി.ജെ.പി ബന്ധത്തിന്‍റെ ഭീകരരുമായുള്ള ബന്ധത്തിന്‍റെ തെളിവാണെന്ന് നിരുപം ആരോപിച്ചു.

Tags:    
News Summary - Congress exposes BJP-terror nexus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.