ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടർന്ന് ഉത്തർപ്രദേശിൽ വ ൻ അഴിച്ചുപണിക്ക് തുടക്കമിട്ട് കോൺഗ്രസ്. ആദ്യപടിയായി ദേശീയ നേതൃത്വം സംസ്ഥാനത് തെ മുഴുവൻ ജില്ല കമ്മിറ്റികളും പിരിച്ചുവിടുകയും തെരഞ്ഞെടുപ്പ് കാലത്തെ അച്ചടക്കരാഹിത്യം സംബന്ധിച്ച പരാതി അന്വേഷിക്കുന്നതിന് മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു.
യു.പിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും സമർപ്പിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് ദേശീയ പ്രവർത്തക സമിതിയുടെ തീരുമാനമെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
വരാനിരിക്കുന്ന അസംബ്ലി ഉപതെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്താനും പ്രവർത്തക സമിതി തീരുമാനിച്ചു. എം.എൽ.എമാർ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ ഒഴിവുവന്ന 11നിയമസഭ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.