റഫാൽ: സുപ്രീംകോടതി വിധി പിൻവലിക്കണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട്​ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പിൻവലിക്കണമെന്ന് കോൺഗ്രസ്. തെറ്റാ യ വിവരങ്ങൾ നൽകി കേന്ദ്രസർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചതായും കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയക ്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ഡൽഹിയിൽ അഭിപ്രായപ്പെട്ടു.

റഫാൽ യുദ്ധവിമാന ഇടപാടിൽ അന്വേഷണം ആവശ്യമില്ലെന്നും ഇടപാടിൽ സംശയമില്ലെന്നും സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്​ വിധിച്ചിരുന്നു. തുടർന്നാണ് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ റഫാൽ ഇടപാടുമായി ബന്ധപ്പെട്ട്​ തെറ്റായ വിവരങ്ങളാണ് കേന്ദ്രം കോടതിയിൽ സമർപ്പിച്ചതെന്നാണ് കോൺഗ്രസി​​​െൻറ പ്രധാന ആരോപണം.

സുപ്രീംകോടതി വിധിയിൽ ഇടപാടുമായി ബന്ധപ്പെട്ട്​ വസ്തുതാപരമായ പിശകുകളുണ്ടെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബലും കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. വിമാനത്തി​​​െൻറ വിലയെക്കുറിച്ചുള്ള വിവരങ്ങൾ സി.എ.ജി. പരിശോധിച്ചതാണെന്നും ഇൗ റിപ്പോർട്ട് പി.എ.സി.യുടെ പരിഗണനയിൽ വന്നതാണെന്നും വിധിയിൽ പരാമർശിച്ചിരുന്നു. എന്നാൽ അത്തരമൊരു റിപ്പോർട്ട് കണ്ടിട്ടില്ലെന്ന് പി.എ.സി. ചെയർമാൻ മല്ലികാർജ്ജുൻ ഖാർെഗ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കേന്ദ്രം കോടതിയിൽ സമർപ്പിച്ചത്​ തെറ്റായ വിവരങ്ങളാണെന്ന്​ ആക്ഷേപമുയർന്നത്​.

Tags:    
News Summary - Congress Demands 'Recall' of SC Verdict on Rafale Deal -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.