കർണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്​ സഖ്യമുപേക്ഷിച്ച്​ ജെ.ഡി.എസ്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു, മം​ഗ​ളൂ​രു കോ​ർ​പ​റേ​ഷ​നു​ക​ൾ ഉ​ള്‍പ്പെ​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി ​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍ഗ്ര​സ് ഉ​ള്‍പ്പെ​ടെ ആ​രു​മാ​യും സ​ഖ്യ​മി​ല്ലെ​ന്ന് ജെ.​ഡി.​എ​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ. ബം​ഗ​ളൂ​രു​വി​ല്‍ സം​സ്ഥാ​ന​ത്തെ പാ​ര്‍ട്ടി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​റ്റ​ക്ക് മ​ത്സ​രി​ക്കാ​നാ​ണ് തീ​രു​മാ​നം. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ആ​ര്‍ക്കും ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ അ​പ്പോ​ള്‍ സ​ഖ്യ​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാം.

സം​സ്ഥാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ല്‍ വ​രാ​തി​രി​ക്കാ​ന്‍ ജെ.​ഡി.​സി​ന് മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ന​ൽ​കി കോ​ൺ​ഗ്ര​സ് പി​ന്തു​ണ ന​ല്‍കു​ക​യാ​യി​രു​ന്നു. ഇ​തി​ന് മു​മ്പ്​ ബം​ഗ​ളൂ​രു കോ​ർ​പ​റേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടെ സ​ഖ്യം നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. ജെ.​ഡി​എ​സ്-​കോ​ണ്‍ഗ്ര​സ് കൂ​ട്ടു​കെ​ട്ടാ​ണ് ക​ഴി​ഞ്ഞ എ​ട്ടു വ​ര്‍ഷ​മാ​യി ബം​ഗ​ളൂ​രു കോ​ര്‍പ​റേ​ഷ​ന്‍ ഭ​രി​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ര്‍ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത മൈ​സൂ​രു കോ​ർ​പ​റേ​ഷ​നി​ലും ജെ.​ഡി.​എ​സ്-​കോ​ണ്‍ഗ്ര​സ് സ​ഖ്യം രൂ​പ​വ​ത്ക​രി​ച്ച് അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യി​രു​ന്നു.

Tags:    
News Summary - Congress in damage control as Kumaraswamy threatens to quit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.