കോ​ൺഗ്രസ്​ പ്രവർത്തകസമിതി നാളെ ചേരും; രാഹുൽ വീണ്ടും രാജിസന്നദ്ധത അറിയിക്കും

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടി ചർച്ച ചെയ്യാനായി കോൺഗ്രസ്​ പ്രവർത്തകസമിതി യോഗം നാളെ ചേരും. യ ോഗത്തിൽ അധ്യക്ഷൻ രാഹുൽ ഗാന്ധി രാജിസന്നദ്ധത വീണ്ടും അറിയിക്കുമെന്നാണ് സൂചന.​ പാർട്ടിയുടെ ഭാവി പരിപാടികളും യോഗം ചർച്ച ചെയ്യും. തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായതോടെ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി സോണിയ ഗാന്ധി കൂടികാഴ്​ച നടത്തിയിരുന്നു.

അതേസമയം, കനത്ത തിരിച്ചടിയുണ്ടായതോടെ ഉത്തർപ്രദേശ്​ പി.സി.സി അധ്യക്ഷൻ രാജ്​ബബ്ബാർ രാജിസന്നദ്ധത അറിയിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. കേന്ദ്രനേതൃത്വത്തിന്​ ബബ്ബാർ രാജിക്കത്ത്​ അയച്ചുവെന്നാണ്​ സൂചന.

2019 ലോക്​സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ കേവലം 52 സീറ്റിൽ മാത്രമാണ്​ വിജയിക്കാൻ സാധിച്ചത്​. കൂടുതൽ സീറ്റുകളുള്ള ഉത്തർപ്രദേശിലും പാർട്ടിക്ക്​ കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ല. ദീർഘകാലമായി കൈവശം വെച്ചിരുന്ന അമേത്തി മണ്ഡലത്തിൽ രാഹുൽ ഗാന്ധി തോൽക്കുക കൂടി ചെയ്​തതതോടെ പാർട്ടി കടുത്ത പ്രതിസന്ധിയാണ്​ അഭിമുഖീകരിക്കുന്നത്​.

Tags:    
News Summary - Congress cwc meeting-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.