ഭിന്നിപ്പിച്ച്​ ഭരിക്കാൻ കോൺഗ്രസ്​ ശ്രമിക്കുന്നു- മോദി

ബംഗളൂര​ു: ജാതിയുടെയും മതത്തി​​​െൻറയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച്​ ഭരിക്കാനാണ്​ കോൺഗ്രസ്​ ശ്രമിക്കുന്നതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭിന്നിപ്പിച്ച്​ ഭരിക്കൽ നയമാണ്​ കോൺഗ്രസ്​ പയറ്റുന്നത്​. ജാതിയുടെയും മതത്തി​​​െൻറയും പേരിൽ സഹോദരങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ കർണാടകയിലെ ജനങ്ങൾ ​അതിന്​ അനുവദിക്കരുതെന്നും മോദി പറഞ്ഞു. ബൈജാപുർ ജില്ലയി​െല വിജയപുരയിൽ തെരഞ്ഞെടുപ്പ്​ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സിദ്ധരാമയ്യ മന്ത്രിസഭയിൽ അഴിമതിയോ സാമ്പത്തിക കുറ്റകൃത്യമോ ആരോപിക്കപ്പെടാത്ത ഒരു മന്ത്രിപോലുമില്ല. കര്‍ണാടകത്തിലെ കര്‍ഷകര്‍ക്കായി എന്താണ് കോണ്‍ഗ്രസ് ചെയ്തത്. സംസ്ഥാനം വരള്‍ച്ചയില്‍ ബുദ്ധിമുട്ടുമ്പോള്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെല്ലാം ഡല്‍ഹിയില്‍ രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും മോദി വിമർശിച്ചു.  

കർണാടകയിൽ തെരഞ്ഞെടുപ്പ്​ വിജയം നേടുന്നതിന്​ മകൻ രാഹുലിന്​ ​ യാതൊന്നും ചെയ്യാൻ കഴിയില്ലെന്ന്​ കോൺഗ്രസ്​ നേതാക്കൾക്കു വരെ അറിയാം. അതിനാലാണ്​ ​ സ്ഥാനാർത്ഥികൾക്ക്​ കെട്ടിവെച്ച പണം നഷ്​ടപ്പെടാതിരിക്കാൻ വേണ്ടി പാർട്ടി​ സോണിയയെ കർണാടകയിലേക്ക്​ അയച്ചതെന്നും മോദി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു കഴിയുമ്പോള്‍ കോണ്‍ഗ്രസ് വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നുവെന്ന കുറ്റം പറയുമെന്നും മോദി പരിഹസിച്ചു. 
 

Tags:    
News Summary - Congress believes in dividing over caste and religion-PM Modi- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.