മുമ്പ്​​ ടിക്​ടോക്​ ‘രാജ്യസ്​നേഹി’യായിരുന്നു; സ്​മൃതി ഇറാനിയുടെ വിഡിയോ കുത്തിപ്പൊക്കി കോൺഗ്രസ്​

ന്യൂഡൽഹി: ടിക്​ടോക്​ അടക്കമുള്ള 59 ചൈനീസ്​ ആപ്പുകൾക്ക്​ നിരോധം പ്രഖ്യാപിച്ചത്​ ഡിജിറ്റൽ സർജിക്കൽ സ്​ട്രൈക്കായി ബി.ജെ.പി ആഘോഷിക്കുന്നതിനിടെ മറുപടിയുമായി​ കോൺഗ്രസ്​. 

കേന്ദ്രസർക്കാരിൻെറ കോവിഡ്​ ​പ്രതിരോധ​പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ സംഭാവന ചെയ്​ത ടിക്​ടോക്​ നടപടിയെ സ്വാഗതം ചെയ്​ത്​ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പുറത്തുവിട്ട വിഡിയോ ആണ്​ കോൺഗ്രസ്​ ഉയർത്തിക്കാണിക്കുന്നത്​. ഇന്ത്യക്ക്​ പ്രഥമ പരിഗണന നൽകുന്നതിന്​ ടിക്​ടോകിന്​ സ്​മൃതി ഇറാനി നന്ദി അറിയിക്കുന്നതാണ്​ വിഡിയോയുടെ ഉള്ളടക്കം. 

യൂത്ത്​ കോൺഗ്രസിൻെറ ദേശീയ പ്രസിഡൻറ്​ ബി.വി ശ്രീനിവാസ്​ സ്​മൃതി ഇറാനിയുടെ വിഡിയോ ചേർത്ത്​ ട്വീറ്റ്​ ചെയ്​തതിങ്ങനെ: ഏപ്രിൽ ഒന്നുവരെ​ ടിക്​ ടോക്​​ രാജ്യസ്​നേഹിയായിരുന്നു. ടിക്​​േ​ടാക്​ ഇന്ത്യക്ക്​ പ്രഥമ പരിഗണന നൽകുന്നുണ്ടോ?

നേരത്തേ പി.എം കെയേഴ്​സ്​ ഫണ്ടിലേക്ക്​ തുക കൊടുത്ത ടിക്​ടോക്​, ഷവോമി, വാവേ അടക്കമുള്ള ചൈനീസ്​ കമ്പനികളുടെ നടപടി ചോദ്യം ചെയ്​ത്​ കോൺഗ്രസ്​ രംഗത്തെത്തിയിരുന്നു. 

News Summary - congress against smruthi irani tiktok praising -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.