ബംഗളൂരു: കുടക് ജില്ലയിൽനിന്നുള്ള കോളജ് വിദ്യാർഥിനിയെ ബംഗളൂരുവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോശീസ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിലെ രണ്ടാം വർഷ വിദ്യാർഥിനി സന പർവിൻ (19) ആണ് മരിച്ചത്. സഹപാഠി ആയിരുന്ന യുവാവിന്റെ ശല്യവും ഭീഷണിയും മൂലം പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. വിദ്യാർഥിനിയുടെ പിതാവ് അബ്ദുൽ നസീർ, തൃശൂർ സ്വദേശിയായ യുവാവിനെതിരെ പൊലീസിൽ പരാതി നൽകി.
വിദ്യാർഥിനിയും രണ്ട് കൂട്ടുകാരികളും ഒരുമിച്ചാണ് ബംഗളൂരു കടുസൊന്നപ്പനഹള്ളിയിലെ വീട്ടിൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ചയാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവാവ് കുറച്ചുകാലമായി സനയെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി കൂട്ടുകാരികൾ പറയുന്നു. ആത്മഹത്യ പ്രേരണയടക്കം കുറ്റം ചുമത്തിയതായി ബെഗൂർ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.