ന്യൂഡൽഹി: സമൂഹമാധ്യമ ഉപഭോക്താക്കളുടെ പരാതി പരിഹാരത്തിനുള്ള അപ്പലേറ്റ് കമ്മിറ്റിയുടെ പ്രവർത്തന മാനദണ്ഡങ്ങൾ 10-12 ദിവസത്തിനുള്ളിൽ രൂപവത്കരിക്കുമെന്നും കമ്മിറ്റി നവംബർ 30നകം പ്രവർത്തനസജ്ജമാകുമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.
ഐ.ടി നിയമങ്ങളിലെ ഇഷ്ടമുള്ള വ്യവസ്ഥകൾ മാത്രം പാലിച്ചാൽ മതി എന്ന് സമൂഹമാധ്യമങ്ങൾ കരുതരുത്. ഉപഭോക്താക്കളും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും തമ്മിലെ തർക്കത്തിൽ സർക്കാർ കാഴ്ചക്കാരനായി നോക്കിനിൽക്കില്ല.
സർക്കാറിന് സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്ന ബോഡിയാകാൻ താൽപര്യമില്ല. സ്വയംനിയന്ത്രിത സംവിധാനമാണ് വേണ്ടതെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.