ക്വാറന്റീനില്‍ കഴിയുന്നില്ലെന്ന് പരാതിപ്പെട്ടു; അയല്‍വാസിയുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ലഖ്‌നോ: ക്വാറന്‍ീനില്‍ കഴിയുന്നില്ലെന്ന് പരാതി നല്‍കിയ അയല്‍വാസിയുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തില്‍ കുടിയേറ്റ തൊഴിലാളിയായ കലീം എന്നയാള്‍ അറസ്റ്റിലായി.

മുംബൈയില്‍നിന്നും നാട്ടിലെത്തിയ തനിക്കെതിരെ അയല്‍വാസിയായ ഓംകാര്‍ പരാതിപ്പെട്ടുവെന്നും അതിനാല്‍ തനിക്ക് ക്വാറന്റീല്‍ കഴിയേണ്ടിവന്നെന്നും ഇത് നാണക്കേട് ഉണ്ടാക്കിയെന്നും കലീം പൊലീസിനോട് സമ്മതിച്ചു. ഇതേതുടര്‍ന്ന് പ്രതികാരമായി ഓംകാറിന്റെ 12കാരനായ മകന്‍ വേദിനെ കൊലപ്പെടുത്തുകയായിരുന്നത്രെ.

ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് കലീം കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഓംകാറിനെ വിളിച്ച് 30 ലക്ഷം രൂപ ചോദിച്ചെന്നും പൊലീസ് പറയുന്നു.

മൂന്ന് സ്ത്രീകളടക്കം കലീമിന്റെ ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.