ന്യൂഡൽഹി: പ്രതികളുടെ വീടുകൾ ബുൾഡോസർ കൊണ്ട് പൊലീസ് ഇടിച്ചുനിരത്തിയതിന് അസം സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ഗുവാഹതി ഹൈകോടതി.
അസം ചീഫ് സെക്രട്ടറി നയിക്കുന്ന സമിതി സംഭവം അന്വേഷിച്ച് കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ 15 ദിവസത്തിനകം നടപടിയെടുക്കുമെന്ന് അസം സർക്കാർ ബോധിപ്പിച്ചു.
ഇക്കാര്യത്തിൽ അസം സർക്കാറിന്റെ ഉറപ്പ് രേഖപ്പെടുത്തി സ്വമേധയാ എടുത്ത കേസ് ഹൈകോടതി തീർപ്പാക്കി. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ വീടുകൾ ഇടിച്ചുനിരത്താൻ പൊലീസിന് അധികാരമെന്ന് അസം പൊലീസിനെ വിമർശിച്ചതിനു പിന്നാലെയാണ് ഗുവാഹതി ഹൈകോടതി നടപടി. അസമിലെ നഗാവ് ജില്ലയിലെ ബടദ്രവയിലാണ് അഞ്ചു പ്രതികളുടെ വീടുകൾ ജില്ല പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഇടിച്ചുനിരത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.