അശോക് ഗെഹ്​ലോട്ട്

കരൗലിയിലെ വർഗീയ സംഘർഷം; സമാധാനം നിലനിർത്തണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി ഗെഹ്​ലോട്ട്

ബാർമർ: രാജസ്ഥാനിലെ കരൗലയിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷത്തിന് ശേഷം പ്രദേശത്ത് 144 ഏർപ്പെടുത്തുകയും എല്ലാ ജനങ്ങളും സമാധാനം പാലിക്കണമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്​ലോട്ട് ആവശ്യപ്പെട്ടു.

സംസ്ഥാന പൊലീസ് മേധാവിയുമായി ചർച്ച നടത്തിയെന്നും സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്തിട്ടുണ്ടെന്നും ഗെഹ്​ലോട്ട് പറഞ്ഞു. സാമൂഹ്യ വിരുദ്ധരെ തിരിച്ചറിയാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. അക്രമികളെ കർശനമായി നേരിടുമെന്നും ഗെഹ്​ലോട്ട് അറിയിച്ചു. എല്ലാ മതങ്ങളിൽ നിന്നുള്ള അക്രമികളിൽ നിന്ന് അകന്ന് നിൽക്കണമെന്നും സമാധാനം നില നിർത്തണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.

സംസ്ഥാനത്ത് നടന്ന അക്രമങ്ങൾക്ക് ശേഷം ക്രമസമാധാനം നിലനിർത്താൻ സഹായിക്കണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അഭ്യർഥിച്ചിരുന്നു.

സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ 10 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ 3 പേരെ ജയ്പൂരിലേക്ക് മാറ്റി. പരിക്കേറ്റവരിൽ നാല് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. അക്രമത്തെ തുടർന്ന് 600-ലധികം പൊലീസുകാരെയാണ് കരൗലയിൽ വിന്യസിച്ചിരിക്കുന്നത്.

Tags:    
News Summary - Communal clashes in Rajasthan's Karauli; CM Ashok Gehlot appeals people to stay away from miscreants and maintain peace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.