Posted On
date_range Updated On
date_range ഗുജറാത്തിൽ വീണ്ടും വർഗീയ സംഘർഷം; നാല് പേർ കസ്റ്റഡിയിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ ഹിമ്മത് നഗറിൽ വീണ്ടും വർഗീയ സംഘർഷം നടന്നതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി വൻസരവാസ് പ്രദേശത്താണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഘർഷത്തെക്കുറിച്ച് അറിഞ്ഞയുടൻ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി പൊലീസ് പറയുന്നു. പ്രദേശത്ത് തീയിടാന്‍ ശ്രമിച്ച നാലുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അവകാശപ്പെടുന്നു.
പ്രദേശങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തുന്നതായി ജില്ല കലക്ടർ അറിയിച്ചു.
നേരത്തെ ഗുജറാത്തിലെ ഖംഭാത് നഗരത്തിലും ഹിമ്മത്‌നഗരിലും വർഗീയ സംഘർഷമുണ്ടായിരുന്നു. ഖംഭാത് നഗരത്തിൽ നടന്ന സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്തെ നിരവധി കടകൾ അക്രമികൾ അഗ്നിക്കിരയാക്കിയിരുന്നു. ഈ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.