Posted On
date_range Updated On
date_range കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: പ്രിൻസിപ്പൽ ഒളിവിൽ
ബംഗളൂരു: കല്യാണ കർണാടകയിലെ റായ്ച്ചൂരിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. റായ്ച്ചൂർ ലിംഗസൂരിലെ എം. വിശ്വേശ്വരയ്യ പ്രീ യൂനിവേഴ്സിറ്റി കോളജിലെ ഐശ്വര്യയെയാണ് (17) വെള്ളിയാഴ്ച രാത്രി കോളജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടത്.
വിദ്യാർഥിനിയെ പ്രിൻസിപ്പൽ ലൈംഗികമായി ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നെന്നും കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കുകയാണെന്നും രക്ഷിതാക്കൾ ആരോപിച്ചു.
മരണ കാരണം പ്രിൻസിപ്പലാണെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധിക്കുകയും കോളജിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയും ചെയ്തു. വിദ്യാർഥിനിയെ പതിവായി പ്രിൻസിപ്പൽ ഫോണിൽ വിളിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടി. ലിംഗസൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.