ആന്ധ്രയിൽ 50 വിദ്യർഥികളുമായി സഞ്ചരിച്ച ബസ് ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു

തെലങ്കാന: ആന്ധ്രപ്രദേശിലെ ബി.ആർ. അംബേദ്കർ കൊണസീമ ജില്ലയിൽ കോളജ് ബസ്ഡ്രൈവർ ഡ്യൂട്ടിക്കിടെ ഹൃദയാഘാതംമൂലം മരിച്ചു. രാജമഹേന്ദ്രവാരം ഗേറ്റ്സ് എൻജിനീയറിങ് കോളജിലെ ബസ് ഡ്രൈവറായ ദേൻഡുകൂരി നാരായണ രാജു (60) ആണ് മരിച്ചത്.

കോളജിലെ 50 വിദ്യാർഥികളുമായി പുറപ്പെട്ട ബസ് അലമുരു മണ്ഡൽ മഡിക്കിയിലെ ദേശിയപാതക്ക് സമീപം എത്തിയപ്പോഴാണ് നാരായണ രാജുവിന് അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്.

ഉടനെ വണ്ടി സുരക്ഷിതമായി നിർത്തുകയും പുറത്തേക്കിറങ്ങിയ ഉടനെ ഡിവൈഡറിലിടിച്ച് കുഴഞ്ഞ് വീഴുകയുമായിരുന്നു.വിദ്യാർത്ഥികൾ ഹൈവേ പട്രോൾ ജീവനക്കാരെയും പൊലീസിനെയും വിവരമറിയിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

50 വിദ്യാർത്ഥികളുമായി ദേശീയപാതയിലൂടെ സഞ്ചരിച്ച വാഹനത്തെ സുരക്ഷിതമായി നിർത്തുകയും വലിയൊരു ദുരന്തത്തിൽ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തത് അദ്ദേഹത്തിന്‍റെ മനസാന്നിധ്യം കാരണം മാത്രമാണെന്ന് നാട്ടുക്കാർ പറയുന്നു.

Tags:    
News Summary - college driver dies of cardiac arrest after safely stopping bus with 50 students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.