കോയമ്പത്തൂർ: സൂലൂരിന് സമീപം ട്രെയിനിടിച്ച് നാല് എൻജിനീയറിങ് വിദ്യാർഥികൾ മ രിച്ചു. സൂലൂരിലെ സ്വകാര്യ എൻജിനീയറിങ് കോളജിലെ അവസാന വർഷ വിദ്യാർഥികളായ കൊടൈക ്കനാൽ ഡി. സിദ്ദീഖ് രാജ (22), നിലക്കോട്ട രാജശേഖർ (23), രാജപാളയം എം. ഗൗതം (20), കറുപ്പ സാമി (24) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന തേനി സ്വദേശി എം. വിശ്വനേഷ് (22) എന്ന വിദ്യാർഥി പരിക്കോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി പത്തരക്ക് ഇരുഗൂർ റാവുത്തർ പാളയം ഭാഗത്ത് റെയിൽപാളത്തിലിരുന്ന് ഇവർ മദ്യപിക്കെയാണ് ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് (22640) പാഞ്ഞുകയറിയത്. റെയിൽപാളത്തിൽ വിദ്യാർഥികൾ ഇരിക്കുന്നത് കണ്ട് ലോക്കോ പൈലറ്റ് ഹോണടിച്ചിരുന്നു. നാലുപേരും തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ പാളത്തിൽ ചിന്നിച്ചിതറിയ നിലയിലായിരുന്നു.
പിന്നീട് എൻജിൻ ഡ്രൈവർ പോത്തന്നൂർ റെയിൽവേ പൊലീസിനെ അറിയിച്ചു.
ഉടനടി ഡി.എസ്.പി അണ്ണാദുരെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹങ്ങൾ കോയമ്പത്തൂർ മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരീക്ഷ കഴിഞ്ഞതിെൻറ ആഘോഷമെന്ന നിലയിലാണ് സുഹൃത്തുക്കളായ അഞ്ചു പേരും സിദ്ദീഖ് അലിയുടെ വാടകമുറിയിലിരുന്ന് മദ്യപിച്ചതെന്ന് രക്ഷപ്പെട്ട വിശ്വനേഷ് പറഞ്ഞു. എന്നാൽ ലഹരി കയറിയില്ലെന്ന് പറഞ്ഞ് രാത്രി പേത്താടെ ടാസ്മാക് ഷാപ്പിൽ ചെന്ന് മദ്യം വാങ്ങി. ഷാപ്പിനോട് ചേർന്ന ബാർ അടക്കുകയാണെന്ന് അറിയിച്ചതിനാലാണ് നിലാവിെൻറ വെളിച്ചത്തിൽ റെയിൽപാളത്തിലിരുന്ന് മദ്യം കഴിക്കാൻ തീരുമാനിച്ചത്. നാലുപേർ പാളത്തിലിരിക്കുകയും വിശ്വനേഷ് സമീപത്ത് നിൽക്കുകയുമായിരുന്നു. ട്രെയിനിെൻറ ഹോൺ കേട്ട് വിശ്വനേഷ് ചാടി രക്ഷപ്പെട്ടു. മറ്റുള്ളവരെ ട്രെയിനിടിച്ച് തെറിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.