ന്യൂഡൽഹി: ആഗോളതലത്തിൽ എൽ.എൻ.ജി വില കുതിച്ചുയരുന്നത് ചൂണ്ടിക്കാട്ടി, ഡൽഹിയിലും സമീപ നഗരങ്ങളിലും സി.എൻ.ജി ഇന്ധന വില കിലോഗ്രാമിന് 3.89 രൂപ കൂട്ടി. ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗ്യാസ് കാർഗോ നീക്കങ്ങളിലെ തടസ്സങ്ങളും കണക്കിലെടുത്താണ് വർധനവെന്ന് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐ.ജി.എൽ) അറിയിച്ചു.
ഡൽഹിയിൽ കിലോഗ്രാമിന് 83.09 രൂപയിൽനിന്ന് 86.98 രൂപയായി ഉയർത്തി. ഈ വർഷം കിലോഗ്രാമിന് ഏകദേശം 10 രൂപയാണ് കൂട്ടിയത്. മേയ് മാസത്തിൽ നാല് തവണയായി കിലോഗ്രാമിന് ആറു രൂപ വർധിപ്പിച്ചിരുന്നു.
നോയ്ഡ, ഗാസിയാബാദ് തുടങ്ങിയ അയൽ നഗരങ്ങളിലും വില വർധിപ്പിച്ചിട്ടുണ്ട്. നോയ്ഡയിൽ കിലോക്ക് 95.59 രൂപയും ഗാസിയാബാദിൽ 95.59 രൂപയും ഗുരുഗ്രാമിൽ 92.01 രൂപയുമാണ് വില. പൈപ്പ് വഴിയുള്ള പാചക പ്രകൃതിവാതകത്തിന്റെ വിലയിൽ മാറ്റമില്ല. പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ സി.എൻ.ജി വിലകളിലൊന്നാണ് ഡൽഹിയിലുള്ളതെന്ന് ഐ.ജി.എൽ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.