ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലക്കു പുറമേ സി.എന്‍.ജി വിലയും വര്‍ധിപ്പിച്ചു. കിലോഗ്രാമിന് ഒരു രൂപയാണ് വര്‍ധിപ്പിച്ചത്. 10 ദിവസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ വിലവര്‍ധനയാണിത്. വില വര്‍ധിച്ചതോടെ ഡല്‍ഹിയില്‍ സി.എൻ.ജി വില കിലോഗ്രാമിന് 81.09 രൂപയാകും.
മെയ് 15ന് സിഎന്‍ജി വില രണ്ടു രൂപയും മെയ് 18ന് ഒരു രൂപയും സര്‍ക്കാര്‍ വര്‍ധിച്ചിരുന്നു. ഇതിന് പന്നാലെയാണ് ഒരു രൂപ വീണ്ടും കൂട്ടിയത്. രാജ്യത്ത് ഇന്ന് പെട്രോൾ, ഡീസൽ വിലയും വീണ്ടും വർധിപ്പിച്ചിച്ചുണ്ട്. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്.
ഡൽഹിയിൽ പെട്രോൾ വില 99.51 രൂപയും ഡീസൽ നിരക്ക് 92.49 രൂപയുമായി വർധിക്കുമെന്ന് ഡീലർമാർ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെപ്പും ഫല പ്രഖ്യാപനവും കഴിഞ്ഞ് തൊട്ടുപിന്നാലെയാണ് രാജ്യത്ത് ഇന്ധ വില വർധിച്ചു തുടങ്ങിയത്.
ഇന്ത്യയിൽ ആവശ്യമായ അളവിൽ ഇന്ധനം സ്റ്റോക്കുണ്ടെന്ന് സർക്കാർ അറിയിച്ചതിനു പിന്നാലെയാണ് മൂന്നാമതത്തെ വിലക്കയറ്റം. മെയ് 15 ന് വില ലിറ്ററിന് 3 രൂപയും മെയ് 19 ന് 90 പൈസയുമായിരുന്നു വർധിച്ചത്. 10 ദിവസത്തിനിടെ ലിറ്ററിന് ഏകദേശം 5 രൂപ വർധിച്ചു. ഇന്ധന വില വർധന ജനജീവിതത്തെ ദുസ്സഹമാക്കുകയാണ്. വിപണിയിൽ വിലക്കയറ്റത്തിനും ഇതു കാരണമാവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.