ലോക്​ഡൗണിൽ മുഖ്യമന്ത്രിയുടെ മക‍​െൻറ ക്ഷേത്ര ദർശനം; റിപ്പോർട്ട് സമർപ്പിക്കണം

ബംഗളൂരു: കർണാടകയിൽ സമ്പൂർണ ലോക്​ ഡൗൺ നിലനിൽക്കെ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകനും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറുമായ ബി.വൈ. വിജയേന്ദ്രയും കുടുംബവും ക്ഷേത്ര ദർശനം നടത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി നിർദേശം.

ജനങ്ങൾക്ക് ബാധകമായ എല്ലാ നിയമവും രാഷ്​​ട്രീയക്കാർക്കും ബാധകമാണെന്നും രണ്ടു കൂട്ടർക്കും രണ്ടു നിയമം അല്ലെന്നും ഹൈകോടതി വിമർശിച്ചു. വിജയേന്ദ്രയുടെ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് മൈസൂരു ഡെപ്യൂട്ടി കമീഷണർ നടത്തിയ പ്രാഥമിക അന്വേഷണത്തിെൻറ റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് ജസ്​റ്റിസ് അഭയ് ശ്രീനിവാസ് ഒാഖ, ജസ്​റ്റിസ് സൂരജ് ഗോവിന്ദ് രാജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സർക്കാറിനോട് നിർദേശിച്ചത്.

കഴിഞ്ഞ മേയ് 18 നാണ് ലോക്​ഡൗൺ നിയമം ലംഘിച്ച് ബംഗളൂരുവിൽനിന്ന് മൈസൂരുവിലെത്തി നഞ്ചൻകോടിലെ ശ്രീകണ്ഠേശ്വര സ്വാമി ക്ഷേത്രത്തിൽ വിജയേന്ദ്രയും ഭാര്യയും സന്ദർശനം നടത്തിയത്.

പൊതുതാൽപര്യ ഹരജിയെത്തുടർന്ന് വിഷയത്തിൽ ഇടപെട്ട ഹൈകോടതി നേര​േത്ത രണ്ടു തവണ സർക്കാറിൽനിന്ന് വിശദീകരണം തേടിയിരുന്നു. ലോക്​ഡൗണിൽ ക്ഷേത്ര ദർശനത്തിന് വിലക്കുണ്ടെന്നിരിക്കെ എന്തുകൊണ്ട് ബി.വൈ. വിജയേന്ദ്രയെ പോലെ സാധാരണ ജനങ്ങൾക്ക് ക്ഷേത്ര ദർശനം നടത്താനാകുന്നില്ലെന്ന് ഹൈകോടതി ചോദിച്ചു.

ക്ഷേത്ര ദർശനം നടത്തിയെന്ന് ബി.വൈ. വിജയേന്ദ്ര, മൈസൂരു ഡെപ്യൂട്ടി കമീഷണർ നൽകിയ നോട്ടീസിന് മറുപടിയായി സമ്മതിക്കുന്നുണ്ട്.

നിയന്ത്രണം നിലനിൽക്കെ രാഷ്​​ട്രീയക്കാർ ക്ഷേത്രത്തിൽ കയറുകയും പൗരന്മാരെ അതിൽനിന്ന് വിലക്കുകയും ചെയ്യുന്നത് തെറ്റായ സന്ദേശം നൽകും. നിയമം എല്ലാവർക്കും ബാധകമാണെന്നും വിശദമായ റിപ്പോർട്ട് ലഭിച്ചശേഷം കേസിൽ ഉത്തരവിറക്കുമെന്നും ഹൈകോടതി വ്യക്തമാക്കി. ആംബുലൻസ് ഉദ്ഘാടനത്തിനെത്തിയ താൻ ഒറ്റക്കാണ് ക്ഷേത്ര ദർശനം നടത്തിയതെന്നും കുടുംബത്തോടൊപ്പമല്ലെന്നുമാണ് അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചത്. കുടുംബത്തോടൊപ്പം പോയെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം 2018ലേതാണെന്നുമായിരുന്നു വാദം.

കോവിഡുമായി ബന്ധപ്പെട്ടായിരുന്നു യാത്ര എങ്കിൽ കൂടി വിജയേന്ദ്ര ക്ഷേത്ര ദർശനം നടത്താൻ പാടില്ലായിരുന്നുവെന്ന് ഹൈകോടതി നിരീക്ഷിച്ചു. ചിത്രം സംബന്ധിച്ച ആധികാരികത പരിശോധിക്കാനും മൈസൂരു ഡെപ്യൂട്ടി കമീഷണറോട് ഹൈകോടതി നിർദേശിച്ചു. കേസ് ജൂൺ 18ന് വീണ്ടും പരിഗണിക്കും.

ലോക്​​ഡൗണിനിടെ ക്ഷേത്ര സന്ദർശനവുമായി മന്ത്രി കെ.എസ്​. ഇൗശ്വരപ്പ

ബംഗളൂരു: ജന്മദിനത്തിൽ ലോക്​ഡൗൺ ലംഘിച്ച് കുടുംബസമേതം ക്ഷേത്ര ദർശനം നടത്തി കർണാടകയിലെ മന്ത്രി കെ.എസ്. ഈശ്വരപ്പ. 73ാം പിറന്നാൾ ആഘോഷത്തിെൻറ ഭാഗമായാണ് വ്യാഴാഴ്ച രാവിലെ ശിവമൊഗ്ഗ ജില്ലയിലെ വിനോഭ നഗറിലെ ഗണപതി ക്ഷേത്രത്തിൽ ഗ്രാമീണ വികസന പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രിയായ കെ.എസ്. ഈശ്വരപ്പ ഭാര്യക്കും മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം എത്തിയത്.

കോവിഡ് ലോക്​ഡൗൺ മാർഗനിർദേശ പ്രകാരം ക്ഷേത്രങ്ങളിൽ പൂജാ ചടങ്ങുകൾക്ക് മാത്രമാണ് അനുമതി. ക്ഷേത്രങ്ങളിൽ ആളുകളെ പ്രവേശിപ്പിക്കരുതെന്ന വിലക്ക് നിലനിൽക്കെയാണ് മന്ത്രിയുടെ വിവാദ ക്ഷേത്ര സന്ദർശനം.

രണ്ടാഴ്ച മുമ്പ് കോവിഡ് കെയർ സെൻററാക്കി മാറ്റിയ വിനോഭനഗറിലെ ശുംഭമംഗല സമുദായ ഭവനം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ഗണപതി ക്ഷേത്രവുമുള്ളത്.

മ​ന്ത്രി കെ.​എ​സ്. ഈ​ശ്വ​ര​പ്പ​യും കു​ടും​ബാം​ഗ​ങ്ങ​ളും ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ൾ

മന്ത്രിയും കുടുംബാംഗങ്ങളുമായി 14 ലധികം പേരാണ് ക്ഷേത്രത്തിൽ പ്രവേശിച്ച് അരമണിക്കൂറോളം പ്രത്യേക പൂജ നടത്തിയത്. അദ്ദേഹത്തിന് വേണ്ടി മാത്രമായി ക്ഷേത്രം തുറക്കുകയായിരുന്നു. ശിവമൊഗ്ഗ ജില്ല ചുമതലയുള്ള മന്ത്രി കൂടിയായ ഈശ്വരപ്പ വിഷയത്തിൽ പ്രതികരിക്കാൻ തയാറായിട്ടില്ല.

ലോക്​ഡൗൺ ലംഘിച്ച് കഴിഞ്ഞ മാസം മുഖ്യമന്ത്രി ബി.എസ്. െയദിയൂരപ്പയുടെ മകനും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറുമായ ബി.വൈ. വിജയേന്ദ്ര ബംഗളൂരുവിൽനിന്ന് കുടുംബസമേതം മൈസൂരുവിലെത്തി ക്ഷേത്ര ദർശനം നടത്തിയത് വിവാദമായതിന് പിന്നാലെയാണ് മുതിർന്ന ബി.ജെ.പി നേതാവ് കൂടിയായ ഈശ്വരപ്പയുടെ ക്ഷേത്ര ദർശനം.

Tags:    
News Summary - CM's son visits temple in Lok Down; The report must be submitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.