ലഖ്നോ: കഴുകന്മാരെ സംരക്ഷിക്കുന്നതിനായി ഉത്തർ പ്രദേശിലെ ഖോരഘ്പൂരിൽ നിർമിക്കുന്ന കേന്ദ്രം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര കഴുകൻ ബോധവത്കരണ ദിനമായ സെപ്റ്റംബർ മൂന്നിനാണ് ഉദ്ഘാടനമെന്നാണ് റിപ്പോർട്ട്. ലോകത്തിലെ ആദ്യത്തെ കഴുകൻ സംരക്ഷണ-പ്രജനന കേന്ദ്രമാണിത്. കഴുകന്മാരുടെ എണ്ണം കുറയുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്.
ഖോരഘ്പൂർ ഫോറസ്റ്റ് ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന മഹാരാജ്ഗഞ്ചിലെ ഫരെൻഡയിൽ ഒരുങ്ങുന്ന കേന്ദ്രത്തിന്റെ നിർമാണത്തിനായി 1.06 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുമായി സർക്കാർ 15 വർഷത്തെ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.
നേരത്തെ, 2021ൽ ചുവന്ന തലയുള്ള കഴുകന്മാരുടെ സംരക്ഷണ കേന്ദ്രത്തിനായി യു.പി സർക്കാർ 80 ലക്ഷം രൂപ വകയിരുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.