ഡൽഹി മുഖ്യമന്ത്രി പദവി: ജാതിയും സമുദായവും ആർ.എസ്.എസ് താൽപര്യവും മാനദണ്ഡമാക്കി ബി.ജെ.പി

ന്യൂഡൽഹി: മൂന്ന് പതിറ്റാണ്ടിനിടെ തലസ്ഥാനത്തെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമ്പോൾ ജാതിയടക്കമുള്ള ഘടകങ്ങൾ ‘പ്രധാന’ മാനദണ്ഡമാക്കി ബി.ജെ.പി. ‘മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഒരു ഉപദേശം നൽകൽ മാത്രമായി ഒതുങ്ങുന്ന ആർ.എസ്.എസ്, പല ഘടകങ്ങളെ അടിസ്ഥാനമാക്കി നിർദേശങ്ങൾ നൽകും. ഒരു പ്രത്യേക ജാതിയിൽ നിന്നോ സമുദായത്തിൽ നിന്നോ ഉള്ള വോട്ടർമാർ ബി.ജെ.പിക്ക് നൽകുന്ന പിന്തുണ ഉൾപ്പെടെ’ എന്ന് ഒരു മുതിർന്ന ബി.ജെ.പി നേതാവ് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ വരും ആഴ്ചയിൽ പ്രതീക്ഷിക്കുന്നതായി പാർട്ടി വൃത്തങ്ങൾ പറയുന്നു.
ജെ പി നദ്ദക്ക് പകരം പുതിയ ദേശീയ അധ്യക്ഷനും ദേശീയ തലത്തിൽ പുതിയ ടീമും ഉടൻ ഉണ്ടാകുമെന്നും വരും ദിവസങ്ങളിൽ ഈ വിഷയങ്ങളിൽ ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഉന്നതർ തമ്മിൽ ചർച്ചകൾ നടക്കുമെന്നും പറയുന്നു.

മുഖ്യമന്ത്രിയെ കൂടാതെ, ഉപമുഖ്യമന്ത്രി, ഡൽഹി അസംബ്ലി സ്പീക്കർ, ഏഴ് അംഗങ്ങൾ ഉൾപ്പെടുന്ന മന്ത്രിസഭാ സമിതിയുടെ ഘടന എന്നിവയുൾപ്പെടെയുള്ള സുപ്രധാന പദവികളിലേക്കുള്ള പേരുകൾ ചർച്ചകളിൽ ഉൾപ്പെടും.

‘ബ്രാഹ്മണ വോട്ടുകൾ ഡൽഹിയിൽ ബി.ജെ.പിയുടെ വിജയത്തിന് കാരണമായിട്ടുണ്ട്. അതിനാൽ, സമുദായം ഏതെങ്കിലും സുപ്രധാന പദവിയിലോ മറ്റോ തീർച്ചയായും ഉൾപ്പെടും. ജാട്ട്, പഞ്ചാബി വോട്ടർമാരുടെ കാര്യവും ഇതുതന്നെയാണ്. അതിനാൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഈ സമുദായങ്ങളിൽ നിന്നുള്ളവരാകാം’ -പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

Tags:    
News Summary - For CM pick in Delhi, BJP looks at caste, community, NCR balance, RSS choice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.