പിറന്നാളാഘോഷത്തിന്​ ക്​ളാസ്​ മുറി ഡാൻസ്​ ബാറാക്കി നേതാവ്​

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ മിര്‍സാപുറില്‍ പിറന്നാള്‍ ആഘോഷത്തിന്​ സര്‍ക്കാര്‍ സ്‌കൂള്‍ 'ഡാന്‍സ് ബാറാക്കി' മാറ്റി ഗ്രാമത്തലവൻ. ജമാല്‍പുറിലെ ത്രെതിയ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലെ ക്​ളാസ്​ മുറിയാണ്​ ഗ്രാമത്തലവ​ൻ മക​​െൻറ ജന്മദിന പാർട്ടിക്ക് വേദിയാക്കിയത്​.​ 

തിങ്കളാഴ്​ച രക്ഷാബന്ധൻ ദിനത്തിൽ സ്​കൂൾ അവധിയായിരുന്നു. ഇൗ ദിവസം രാത്രിയാണ്​ ഗ്രാമത്തലവൻ രാംകേശ് യാദവും കുടുംബാംഗങ്ങളും മക​​െൻറ പിറന്നാൾ ആഘോഷിച്ചത്​. 

ചാർട്ടുകളും ചുവരെഴുത്തുമുള്ള ക്​ളാസ്​ മുറിയിലെ സ്​റ്റേജിൽ ഭോജ്​പുരി പാട്ടിനൊപ്പം​ യുവതി ഡാൻസ്​ കളിക്കുന്നതും  ഒരാൾ യുവതിക്ക്​ പണം നീട്ടുന്നതുമായ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. സ്​ത്രീകളും പുരുഷൻമാരും ഒരുമിച്ച്​ നൃത്തം ചെയ്യുന്നതും വിഡിയോ ദൃശ്യത്തിൽ കാണാം. 

ചൊവ്വാഴ്ച അവധി കഴിഞ്ഞെത്തിയ അധ്യാപകർ ക്​ളാസ്​ മുറികളിൽ മദ്യകുപ്പികളും ഭക്ഷണാവശിഷ്​ടങ്ങളും കസേരകളും ബെഞ്ചുമെല്ലാം അലങ്കോലപ്പെട്ടു കിടക്കുന്നത് കണ്ട് സംഭവം അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് വിവരം പുറത്തായത്​. 

ശനിയാഴ്​ച വൈകുന്നേരം രാംകേശവ്​ എത്തി സ്​കൂളി​​െൻറ താക്കോൽ വാങ്ങിയിരുന്നു. എന്ത്​ ആവശ്യമാണെന്ന്​ വ്യക്തമാക്കിയില്ലെന്നും സ്​കൂൾ പ്രിൻസിപ്പൽ പറഞ്ഞു. 
പാർട്ടിയുടെ വിഡിയോ വൈറലായതോടെ ബ്ലോക്ക് എജ്യൂക്കേഷന്‍ ഓഫീസറെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സർക്കാർ ചുമതലപ്പെടുത്തി. സ്​കൂൾ അധികൃതർക്കോ  അധ്യാപകർക്കോ സംഭവത്തിൽ പങ്കുണ്ടെന്ന്​ കരുതിന്നില്ലെന്ന്​ ബ്ലോക്ക് എജ്യൂക്കേഷന്‍ സീനിയർ ഉദ്യോഗസ്ഥൻ അറിയിച്ചു. 

Tags:    
News Summary - UP Classroom Turned 'Dance Bar' At Night, Students Forced To Clean Up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.