യു.പിയിൽ എട്ടാം ക്ലാസ്​ യോഗ്യതയുള്ള ആശുപത്രി ഉടമ ശസ്​ത്രക്രിയ നടത്തി; വീഡിയോ വൈറൽ VIDEO

ലഖ്​നോ: ഉത്തർപ്രദേശിൽ രോഗിയെ ശസ്​ത്രക്രിയ ചെയ്ത വ്യാജ ഡോക്​ടർ അറസ്റ്റിൽ. ശാമ്​ലി ജില്ലയിലെ ആര്യൻ ആശുപത്രി ഉടമയായ നർദേവ്​ സിങ്ങാണ്​​ പിടിയിലായത്​. എട്ടാം ക്ലാസ്​ വിദ്യാഭ്യാസം മാത്രമുള്ള നർദേവ്​ രോഗിയെ ശസ്​ത്രക്രിയ ചെയ്യുന്ന വീഡിയോ വൈറലായതോടെയാണ്​ സംഭവം പുറം ലോകമറിയുന്നത്​.

ഇയാളും ഒരു വനിതാ നഴ്​സും ചേർന്നായിരുന്നു ശാസ്​ത്ര ക്രിയ നടത്തിയത്​. നഴ്​സ്​ അനസ്​തേഷ്യ നൽകിയതിന്​ ശേഷം നർദേവ്​ ഒാപറേഷൻ നടത്തുന്ന ദൃശ്യങ്ങളാണ്​ സമൂഹ മാധ്യമങ്ങളിൽ വൈറലായത്​. സംഭവം ശ്രദ്ധയിൽ പെട്ട ജില്ലാ ചീഫ്​ മെഡിക്കൽ ഒാഫീസർ അശോക്​ കുമാർ ആശുപത്രി സീൽ ചെയ്തു. നർദേവ്​ ഇപ്പോൾ പൊലീസ്​ ​കസ്റ്റഡിയിലാണ്​.

ജനങ്ങളെ കാണിക്കാൻ വേണ്ടി മാത്രം നർദേവ്​ ആശുപത്രിയിൽ നേരത്തെ​ ഡോക്​ടർമാരെ നിയമിച്ചിരുന്നു.​ വൈകാതെ അവരെ പിരിച്ചുവിട്ട്​ എട്ടാം ക്ലാസ്​ പാസായ നർദേവ്​ ചികിത്സ ആരംഭിക്കുകയായിരുന്നുവെന്ന്​ ശമ്​ലി എസ്​.പി ദിനേഷ്​ കുമാർ വ്യക്​തമാക്കി. അനസ്​തേഷ്യ നൽകാൻ യോഗ്യതയുള്ളയാളെ ആശുപത്രിയിൽ നിയമിച്ചിരുന്നില്ല.

ഇത്​ മൂന്നാം തവണയാണ്​ നർദേവി​​െൻറ ആശുപത്രി അടച്ചുപൂട്ടുന്നത്​​. ഒാരോ തവണയും രാഷ്​ട്രീയ ബന്ധം​ ഉപയോഗിച്ച്​ ഇയാൾ വീണ്ടും ആശുപത്രി തുറക്കുകയാണ്​ ചെയ്യുന്നത്​. 

Full View
Tags:    
News Summary - Class 8 pass hospital owner booked for operating on patient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.