സി.ജെ.പി പ്രതിഷേധത്തിൽ നിന്നുള്ള ദൃശ്യം

ഇന്ന് നിർണായക ചർച്ച; ധർമേന്ദ്ര പ്രധാനിൽ വിട്ടുവീഴ്ചയില്ലാതെ സി.ജെ.പിയും കേന്ദ്രസർക്കാറും

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ സമരത്തിന് നേതൃത്വം നൽകുന്ന കോ​ക്രോച്ച് ജനത പാർട്ടിയും കേന്ദ്ര സർക്കാറുമായി ഇന്ന് ഉ​ച്ച​കഴിഞ്ഞ് 3.30ന് മൂന്നാംഘട്ട ചർച്ച നടത്തും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സി.ജെ.പിയും പ്രധാനെ കൈവിടില്ലെന്ന നിലപാടിൽ കേന്ദ്രവും ഉറച്ചുനിൽക്കുന്നതിനി​ടെയാണ് നിർണായക ചർച്ചക്ക് കളമൊരുങ്ങുന്നത്.

ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്റെ രാ​ജി ആ​വ​ശ്യ​ത്തി​ൽ തീ​രു​മാ​നം ഇ​ന്ന് അ​റി​യി​ക്കാ​മെ​ന്നാണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇന്നലെ നടന്ന ചർച്ചയിൽ വ്യക്തമാക്കിയത്. ഇന്നലെ ന്യൂ​ഡ​ൽ​ഹി കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​ൽ ന​ട​ന്ന ച​ർ​ച്ച ര​ണ്ട് മ​ണി​ക്കൂ​ർ നേ​രം നീ​ണ്ടു. ചർച്ചയിൽ, ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത നീ​റ്റ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്.​ഐ.​ആ​റു​ക​ൾ റ​ദ്ദാ​ക്കി ഭാ​വി​യി​ൽ പ്ര​തി​കാ​ര ന​ട​പ​ടി​യെ​ടു​ക്കാ​തി​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ത​ത്ത്വ​ത്തി​ൽ അം​ഗീ​ക​രി​ച്ചിട്ടുണ്ട്.

ധർമേന്ദ്ര പ്രധാന്റെ രാജിയിൽ മാത്രമാണ് ഇതുവരെ തീരുമാനമാകാത്തത്. രാജിക്കാര്യത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി സമരത്തിന്റെ ഭാവി നിർണയിക്കുക. ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിയാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സി.ജെ.പി നേതൃത്വം. പ്ര​ധാ​ൻ രാ​ജി​വെ​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി രാ​ജ്യ​വ്യാ​പ​ക​മാ​ക്കു​മെ​ന്നും സി.​ജെ.​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ മു​ന്ന​റി​യി​പ്പ് ന​ൽ​കിയിട്ടുമുണ്ട്.

അതേസമയം, ഡൽഹിയിലെ സമരവേദിയായ ജന്തർ മന്തർ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഇന്നും മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കയാണ്. 18 മെട്രോ സ്റ്റേഷനുകളാണ് അടച്ചിട്ടത്. രാവിലെ ഏഴ് മുതൽ മെട്രോ ട്രെയിനുകൾ സർവിസ് നടത്തിയില്ല. സമരവേദിയിലേക്ക് കൂടുതൽ പേർ എത്താതിരിക്കാൻ ബാരിക്കേഡുകൾ സ്ഥാപിച്ച് നിയന്ത്രണവും ഏർപ്പെടുത്തി. ജന്തർ മന്തർ പ്രദേശത്ത് ഇന്‍റർനെറ്റ് നിയന്ത്രണവും തുടരുകയാണ്.

കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ കേ​ന്ദ്ര സ​ർ​ക്കാ​റി​​നെ പ്ര​തി​നി​ധീ​ക​രി​ച്ച മ​ന്ത്രി​മാ​രാ​യ ജെ.​പി. ന​ദ്ദ​ക്കും ജി​തേ​ന്ദ്ര പ്ര​സാ​ദി​നും മു​മ്പാ​കെ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ മൂ​ന്ന് പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളും, പ​രീ​ക്ഷ​ക​ൾ​ക്കാ​യി അ​ഞ്ച് പ​രി​ഷ്ക​ര​ണ നി​ർ​ദേ​ശ​ങ്ങ​ളു​മാ​ണ് സി.ജെ.പി വക്താക്കളായ സൗ​ര​വ് ദാ​സും അ​തോ​ഷ് ര​ങ്ക​യും മുന്നോ​ട്ടു​വെ​ച്ച​ത്.

വ​ള​രെ സൗ​ഹാ​ർ​ദ​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് സം​ഭാ​ഷ​ണം ന​ട​ന്ന​തെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി ന​ദ്ദ പ്രതികരിച്ചിരുന്നു. ‘അ​വ​ർ​ക്ക് പ​റ​യാ​നു​ള്ള​തെ​ല്ലാം കേ​ട്ടു. അ​വ​രു​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ എ​ല്ലാ നി​ല​ക്കും ച​ർ​ച്ച ന​ട​ന്നു. അ​വ​രു​ടെ മു​ഖ്യ ആ​വ​ശ്യ​ങ്ങ​ൾ മൂ​ന്നെ​ണ്ണ​മാ​യി​രു​ന്നു. പ​രീ​ക്ഷാ ന​ട​ത്തി​പ്പ് സു​താ​ര്യ​മാ​ക്കു​ന്ന​തി​ന് അ​ഞ്ച് നി​ർ​ദേ​ശ​ങ്ങ​ളും മു​ന്നോ​ട്ടു​വെ​ച്ചു. നാ​ളെ ഉ​ച്ച​ക്കു​ശേ​ഷം ഒ​രി​ക്ക​ൽ കൂ​ടി അ​വ​രെ കാ​ണു​മെ​ന്നും അ​വ​രു​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ളി​ൽ എ​ന്ത് ച​ർ​ച്ച സ​ർ​ക്കാ​റി​ൽ ന​ട​ന്നു​വെ​ന്ന​ത് അ​​പ്പോ​ൾ അ​റി​യി​ക്കു​മെ​ന്നും അ​വ​രോ​ട് പ​റ​ഞ്ഞു.’ -കേന്ദ്ര​മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - CJP, Centre Remain Firm on Dharmendra Pradhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.