?????????????? ?????????????

കേന്ദ്രസർക്കാറിനെതിരെ പ്രതിഷേധം; ആറ്​ വിദ്യാർഥികളെ പുറത്താക്കി വർധ യൂനിവേഴ്​സിറ്റി

ന്യൂഡൽഹി: രാജ്യത്ത്​ വർധിച്ചുവരുന്ന ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതിഷേധമറിയിച്ച്​ ധർണ്ണ നടത്തുകയും പ്രധാനമന്ത്രിക്ക്​ കത്തയക്കുകയും ചെയ്​ത ആറ്​ വിദ്യാർഥികളെ പുറത്താക്കി മഹാരാഷ്​ട്രയിലെ മഹാത്​മഗാന്ധി അന്താരാഷ്​ട്രീയ ഹിന്ദി വിശ്വവിദ്യാലയം. തെരഞ്ഞെടുപ്പ്​ ചട്ടം ലംഘിച്ച്​ ധർണ്ണ നടത്തിയെന്ന്​ ആരോപിച്ചാണ്​ നടപടി. ബലാൽസംഗ കേസിൽ ഉൾപ്പെട്ട ബി.ജെ.പി നേതാവ്​ കുൽദീപ്​ സിങ്​ സെങ്കാറിനെതിരെയും വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു.

ഒക്​ടോബർ ഒമ്പതിനാണ്​​ ആക്​ടിങ്​ രജിസ്​ട്രാർ രാജശ്വേർ സിങ്​ വിദ്യാർഥികളെ പുറത്താക്കിയുള്ള ഉത്തരവ്​ പുറത്തിറക്കിയത്​. അതേസമയം, 100ഓളം വിദ്യാർഥികൾ ധർണ്ണയിൽ പ​ങ്കെടുത്തുവെന്നും ഇതിൽ മൂന്ന്​ വീതം ദലിത്​, ഒ.ബി.സി വിദ്യാർഥികളെ മാത്രമാണ്​ പുറത്താക്കിയിട്ടുള്ളതെന്ന്​ വിദ്യാർഥികളിലൊരാളായ ചന്ദൻ സരോജ്​ ആരോപിച്ചു. ധാരാളം ഉയർന്ന ജാതിക്കാർ പ്രതിഷേധത്തിൻെറ ഭാഗമായെന്നും ചന്ദൻ സരോജ്​ വ്യക്​തമാക്കി.

ചന്ദൻ സരോജ്​, നീരജ്​ കുമാർ, രാജേഷ്​ സാർത്തി, രജനീഷ്​ അംബേദ്​ക്കർ, പങ്കജ്​ വേല, വൈഭവ്​ പിംപാൽക്കർ എന്നിവരെയാണ്​ യൂനിവേഴ്​സിറ്റി അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയത്​.

Tags:    
News Summary - Citing poll code, Wardha varsity expels six students-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.