Posted On
date_range Updated On
date_range ഗ്രനേഡ് ആക്രമണത്തിൽ സി.ഐ.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു
നൗഗാം: തീവ്രവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ സി.ഐ.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു. അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ രാജേഷ് കുമാറാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ വഗോര നൗഗാമിലെ പവർ ഗ്രിഡ് കേന്ദ്രത്തിൽ സുരക്ഷാ ചുമതലയിലായിരുന്നു രാജേഷ് കുമാർ. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ജവാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാവില്ല.
ഗ്രനേഡ് ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 50 രാഷ്ട്രീയ റൈഫിൾസ്, സി.ആർ.പി.എഫ് വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. പ്രദേശം സേനയുടെ നിയന്ത്രണത്തിലാണ്.
വെള്ളിയാഴ്ച ജമ്മു കശ്മീരിലെ അനന്ത് നാഗ് ജില്ലയിൽ അജ്ഞാതൻ നടത്തിയ കല്ലേറിൽ സൈനികൻ രാജേന്ദ്ര സിങ്ങിന് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.