സംരക്ഷണവാദം: മോദിയുടെ പ്രസംഗത്തെ സ്വാഗതം ചെയ്​ത്​ ചൈന

ന്യൂഡൽഹി: ലോകസാമ്പത്തിക ഫോറത്തി​ലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ സ്വാഗതം ചെയ്​ത്​ ചൈന. തീവ്രവാദവും, കാലാവസ്ഥ വ്യതിയാനവും പോലെ അപകടരമാണ്​ സംരക്ഷണവാദവുമെന്ന്​ പ്രധാനമന്ത്രിയുടെ പ്രസ്​താവനയാണ്​ ചൈന സ്വാഗതം ചെയ്​തിരിക്കുന്നത്​. സം​രക്ഷണവാദം ആഗോളവൽക്കരണത്തിന്​ ഉൾപ്പടെ ഭീഷണിയാണെന്നും മോദി പ്രസംഗത്തിൽ പറഞ്ഞിരിന്നു. 

ഇന്ത്യൻ പ്രധാനമന്ത്രിയുടെ സംരക്ഷണവാദത്തിനെതിരായ പ്രസ്​താവന തങ്ങൾ ശ്രദ്ധിച്ചു.  സംരക്ഷണ​വാദത്തെ ചെറുത്ത്​ തോൽപ്പിച്ച്​ ആഗോളവൽക്കരണം നടപ്പിലാക്കാൻ ഇന്ത്യയും ചൈനയും ഒന്നിച്ച്​ പ്രവർത്തിക്കുമെന്ന്​ ചൈനീസ്​ വിദേശകാര്യ വക്​താവ്​ ഹുവ ചുൻയിങ്​ പറഞ്ഞു.

സം​രക്ഷണവാദത്തെ പിന്തുണക്കുന്ന നിലപാട്​ അമേരിക്കൻ ഭരണാധികാരി ഡോണൾഡ്​ ട്രംപ്​ ഉൾപ്പടെ സ്വീകരിക്കുന്നത്​. എച്ച്​.1ബി വിസ ഉൾപ്പടെയുള്ള യു.എസ്​ നിലപാട്​ ഇതാണ്​ തെളിയിക്കുന്നത്​. സംരക്ഷണവാദത്തെ പരോക്ഷമായി പിന്തുണക്കുന്ന നിലപാടുമായി ​​​ട്രംപ്​ മുന്നോട്ട്​ പോവു​േമ്പാഴാണ്​ ഇതിനെതിരെ മോദിയും രംഗത്തെത്തിയിരിക്കുന്നത്​.

Tags:    
News Summary - China Welcomes PM Modi's Davos Speech, Says Will Jointly Fight Protectionism-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.