ഇന്ത്യയിൽ രണ്ടുകോടിയിലേറെ ശൈശവവധുക്കൾ

ന്യൂഡൽഹി: രാജ്യത്ത്​ 2.3 ​കോടി ശൈശവവധുക്കളുണ്ടെന്ന്​ പഠനം. ​ഇൗ പഠനത്തി​​െൻറകൂടി അടിസ്​ഥാനത്തിലാണ്​ പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം മാനഭംഗമായി കണക്കിലെടുത്ത്​ ശിക്ഷിക്കണമെന്ന്​ കഴിഞ്ഞദിവസം സുപ്രീംകോടതി വിധിച്ചത്. ഇന്ത്യയിൽ അഞ്ചിലൊരു വിവാഹം നിയമവിരുദ്ധമായ ശൈശവവിവാഹമാണെന്ന്​ കോടതി വ്യക്​തമാക്കിയിരുന്നു. 2011ലെ സെൻസസി​​െൻറ അടിസ്​ഥാനത്തിലാണ്​ ശൈശവ വിവാഹത്തെക്കുറിച്ച്​ പഠനം നടത്തിയത്​. 

10 മുതൽ 14 വരെ ​വയസ്സുള്ള മൂന്നുശതമാനം പെൺകുട്ടികളും 19 വയസ്സാകുന്നതിന്​ മുമ്പ്​ ​ 20 ശതമാനം പെൺകുട്ടികളും വിവാഹിതരാവുന്നതായി കോടതി ചൂണ്ടിക്കാട്ടി. 26.8 ശതമാനം സ്​ത്രീകൾ വിവാഹിതരാവുന്നത്​ 18 വയസ്സിന്​ മുമ്പാണെന്ന്​ 2014 ലെ ദേശീയ കുടുംബ ആരോഗ്യ സർവേ റിപ്പോർട്ടിൽ വ്യക്​തമാക്കിയിരുന്നു. എട്ടുശതമാനം പെൺകുട്ടികൾ 15^19 വയസ്സാകു​േമ്പാഴേക്കും ഗർഭിണിയാവുകയോ അമ്മയാവുകയോ ചെയ്യുന്നുണ്ടെന്ന്​ 2015^2016 സർവേയിലും കണ്ടെത്തി. 
 

Tags:    
News Summary - child brides in India -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.