കൊടുങ്കാറ്റ്​: അടിയന്തരസഹായത്തിന്​ ഉത്തരവിട്ട്​ യു.പി മുഖ്യമന്ത്രി 

ലക്​നൗ: ഉത്തർപ്രദേശിൽ വീശിയടിച്ച കൊടുങ്കാറ്റ്​ വിതച്ച ദുരന്തത്തിനിരയാവർക്ക്​​ അടിയന്തര  സഹായമെത്തിക്കാൻ ഉത്തർപ്രദേശ്​ മുഖ്യമ​ന്ത്രി യോഗി ആദിത്യനാഥ്​ ഉദ്യോഗസ്​ഥർക്ക്​ നിർദേശം നൽകി. കൊടുങ്കാറ്റിനെ തുടർന്നുണ്ടായ നഷ്​ടം കണക്കാക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

മെയ്​ 29ന് ഉത്തർപ്രദേശിൽ​ ആഞ്ഞടിച്ച ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റിൽ 15ഒാളം പേർക്ക്​ ജീവൻ നഷ്​ടപ്പെടുകയും ഒമ്പത്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. മൊറാദാബാദ്​, മുസഫർനഗർ, മീററ്റ്​, അംറോഹ, സമ്പൽ ജില്ലകളിലുള്ളവരെയാണ്​ ദുരന്തം വലിയ തോതിൽ ബാധിച്ചത്​. 

മരങ്ങളും ഇലക്​ട്രിക്​ പോസ്​റ്റുകളും പരസ്യപ്പലകകളും മറ്റും നിലം പതിച്ചതിനാൽ പല സ്​ഥലങ്ങളിലും വലിയ നാശനഷ്​ടങ്ങളുണ്ടായിരുന്നു.

Tags:    
News Summary - UP chief minister announces relief for thunderstorm victims-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.