സർക്കാർ വാദത്തിന്റെ മുനയൊടിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: കേന്ദ്രസർക്കാർ വാദഗതികളുടെ മുനയൊടിച്ചാണ് സുപ്രീംകോടതി രാജ്യദ്രോഹ നിയമം മരവിപ്പിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് കോളനിവാഴ്ചക്ക് ഉതകുന്ന വിധത്തിൽ ഉണ്ടാക്കിയതാണെന്ന് കേന്ദ്രസർക്കാർതന്നെ സമ്മതിച്ചിട്ടുണ്ടെന്ന് ഇടക്കാല വിധിയിൽ കോടതി ചൂണ്ടിക്കാട്ടി.

ഇന്നത്തെ കാലത്തിന് യോജിച്ചതല്ല രാജ്യദ്രോഹ നിയമ കാർക്കശ്യങ്ങളെന്ന നിരീക്ഷണത്തോട് യോജിച്ചുകൊണ്ടാണ് പുനഃപരിശോധനക്ക് കേന്ദ്രസർക്കാർ തയാറായതെന്നും കോടതി കൂട്ടിച്ചേർത്തു. ഒരു വശത്ത് ഭരണകൂടത്തിന്റെ ചുമതലയും മറുവശത്ത് പൗരസ്വാതന്ത്ര്യവും സന്തുലിതമായി കണക്കിലെടുക്കേണ്ടതുണ്ട്. 1898ലെ പഴയ വ്യവസ്ഥയാണ് ഇന്നും തുടരുന്നതെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. ഹനുമാൻ ചാലീസ ചൊല്ലിയതിന് കേസെടുത്തതുപോലെ ദുരുപയോഗത്തിലെ സംഭവങ്ങൾ അറ്റോണി ജനറലും എടുത്തു പറഞ്ഞു. അതുകൊണ്ട് നിയമവ്യവസ്ഥ പുനഃപരിശോധന കഴിയും വരെ ഉപയോഗിക്കാതിരിക്കുന്നതാണ് ശരി -ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു.

രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കാൻ ഉദ്ദേശിക്കുന്നതിനാൽ കോടതിയിലെ വിചാരണ നടപടികൾ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ പറഞ്ഞ പല കാര്യങ്ങളും എടുത്തുകാട്ടിയാണ് സുപ്രീംകോടതി വിധി.

പൗരസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് സത്യവാങ്മൂലം വിശദീകരിച്ചിട്ടുണ്ടെന്ന് വിധിയിൽ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക വേളയിൽ കോളനിവാഴ്ചയുടെ വിഴുപ്പ് കഴിവതും ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി വിശ്വസിക്കുന്നതു ചൂണ്ടിക്കാട്ടിയാണ് നിയമം പുനഃപരിശോധിക്കാനുള്ള താൽപര്യം സർക്കാർ കോടതിയെ അറിയിച്ചതെന്നും വിധിയിൽ എടുത്തുപറഞ്ഞു.

അരമണിക്കൂർ നടപടി നിർത്തി

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ രാ​ജ്യ​ദ്രോ​ഹ നി​യ​മ​വ്യ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച ചീ​ഫ് ജ​സ്റ്റി​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ ബെ​ഞ്ച് കൂ​ടി​യാ​ലോ​ച​ന​ക്ക് അ​ര മ​ണി​ക്കൂ​ർ കോ​ട​തി ന​ട​പ​ടി നി​ർ​ത്തി​വെ​ച്ച​ത് ശ്ര​ദ്ധേ​യ​മാ​യി. സ​ർ​ക്കാ​ർ ബ​ദ​ൽ​നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച് മ​ര​വി​പ്പി​ക്ക​ലി​നെ എ​തി​ർ​ത്ത സ​ന്ദ​ർ​ഭ​ത്തി​ലാ​യി​രു​ന്നു ഇ​ത്. പി​ന്നാ​ലെ ​കൂ​ടി​യ കോ​ട​തി​യി​ൽ ചീ​ഫ് ജ​സ്റ്റി​സ് എ​ൻ.​വി. ര​മ​ണ​യാ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പ​റ​ഞ്ഞ​ത്.

Tags:    
News Summary - Chief Justice at the forefront of the government argument

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.