ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ ജാമ്യം തേടി പി.ചിദംബരം സുപ്രീംകോടതിയിൽ. ഡൽഹി ഹൈകോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ചിദംബരത്തിൻെറ നീക്കം. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ചിദംബരത്തിനായി ഹരജി സമർപ്പിച്ചത്.
ഹരജി അതിവേഗം പരിഗണിക്കണമെന്ന് സിബൽ സുപ്രീകോടതിയോട് അഭ്യർഥിച്ചു. ജസ്റ്റിസ് എൻ.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന് മുമ്പാകെയാണ് ഹരജി അതിവേഗം പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയിയായിരിക്കും ഹരജി ലിസ്റ്റ് ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
നേരത്തെ ചിദംബരത്തിന് ജാമ്യം നൽകുന്നതിനെ സി.ബി.ഐ എതിർത്തിരുന്നു. അതേസമയം, ഏഴ് വർഷം മാത്രം ശിക്ഷ ലഭിക്കുന്നതിനുള്ള കുറ്റങ്ങളാണ് ചിദംബരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് അദ്ദേഹത്തിന് ജാമ്യത്തിന് അർഹതയുണ്ടെന്നുമാണ് ചിദംബരത്തിൻെറ അഭിഭാഷകൻെറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.