ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പിനിടെ മാ​വോ​വാ​ദി​ ആക്രമണം

റായ്പുർ: ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്ന ഛത്തീസ്ഗഢിൽ മാ​വോ​വാ​ദി​ ആക്രമണം. പോളിങ് ബൂത്തിന്‍റെ സുരക്ഷാ ചുമതലയുള്ള സി.ആർ.പി.എഫ് ജവാന്മാർക്ക് നേരെയാണ് മാ​വോ​വാ​ദി​കൾ ആക്രമണം നടത്തിയത്. ദന്തേവാഡയിൽ കതേകല്യാൺ ബ്ലോക്കിലെ തുമക്പാൽ ക്യാമ്പിന് സമീപമായിരുന്നു സ്ഫോടനം.

തുമക്പാൽ-നായനാർ റോഡിൽ പുലർച്ചെ 5.30ന് ആയിരുന്നു ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) ഉപയോഗിച്ച് സ്ഫോടനം നടത്തിയത്. എന്നാൽ, സുരക്ഷാ ജീവനക്കാരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സുരക്ഷിതമായി 183ാം നമ്പർ പോളിങ് സ്റ്റേഷനിൽ എത്തിയതായി ആന്‍റി നക്സൽ ഒാപറേഷൻ എ.ഐ.ജി ദേവ്നാഥ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.

മാ​വോ​വാ​ദി​ക​ളു​ടെ ശ​ക്​​തി​ കേ​ന്ദ്ര​മാ​യ ബ​സ്​​ത​ർ ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​യി​ലാ​ണ്​ മു​ഖ്യ​മ​ന്ത്രി ര​മ​ൺ​സി​ങ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജ​ന​വി​ധി​ തേ​ടു​ന്ന​ത്. എന്നാൽ, തെ​ര​ഞ്ഞെ​ടു​പ്പ്​ ബ​ഹി​ഷ്​​ക​രി​ക്കാ​ൻ മാ​വോ​വാ​ദി​ക​ൾ ആ​ഹ്വാ​നം​ ചെ​യ്​​തി​ട്ടു​ണ്ട്.

90 അം​ഗ ഛത്തി​സ്​​ഗ​ഢ് നി​യ​മ​സ​ഭ​യി​ലെ 18 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ്​ ആ​ദ്യ​ഘ​ട്ട പോളിങ് നടക്കുന്നത്. 72 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക്​ ന​വം​ബ​ർ 20നാ​ണ് ​ര​ണ്ടാം​ഘ​ട്ട വോ​െ​ട്ട​ടു​പ്പ്.

Tags:    
News Summary - Chhattisgarh Maoist attack -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.