ഭാര്യയുടെ വിശ്വസ്തതയിൽ സംശയം തോന്നിയ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ചെന്നൈ ഒട്ടേരിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഒളിവിൽ പോയ ഭർത്താവ് എൻ. രമേഷി(46)നായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രമേഷും ഭാര്യയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ രമേഷ് യുവതിയുടെ തല ചുമരിലിടിപ്പിക്കുകയും മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം തുണിയിൽ പൊതിഞ്ഞ് ടെലിവിഷൻ മേശക്കടിയിൽ ഒളിപ്പിക്കുകയുമായിരുന്നു. അഴുകിയ മൃതദേഹം വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു.
കാണാതായ അമ്മയെ കുറിച്ച് മക്കൾ അന്വേഷിച്ചപ്പോൾ രമേഷ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് മടങ്ങിയെത്തിയ രമേഷ് കാമുകനൊപ്പം അമ്മ ഒളിച്ചോടിപ്പോയെന്നാണ് മക്കളോട് പറഞ്ഞത്. ഇതേതുടർന്ന് അമ്മ പോകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം കുട്ടികൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ബുധനാഴ്ച വീട്ടിൽ ദുർഗന്ധം വമിച്ചതോടെയാണ് ടെലിവിഷൻ മേശയ്ക്കടിയിൽ നിന്നും തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒട്ടേരി പൊലീസ് വിശദ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.