ചെന്നൈ: കോവിഡ് 19നെതിരെ വാക്സിൻ കണ്ടുപിടിക്കുന്നതിന് വിവിധ രാജ്യങ്ങൾ കോടികൾ മു ടക്കി മത്സരിക്കുേമ്പാൾ തമിഴ്നാട്ടിലെ ഡോ. എം.ജി.ആർ മെഡിക്കൽ സർവകലാശാലയിലെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് വൈസ് ചാൻസലർ സുധ ശേഷയ്യൻ അറിയിച്ചു.
മൂന്നാഴ്ചയായി ഇതിെൻറ ഗവേഷണം പുരോഗമിച്ചുവരികയായിരുന്നുവെന്നും റിവേഴ്സ് വാക്സിനോളജിയെന്ന സാേങ്കതിക വിദ്യയിലൂടെയാണ് പുതിയ സിന്തറ്റിക് പോളിമർടൈഡ് വാക്സിൻ കണ്ടെത്തിയതെന്നും അവർ വെളിപ്പെടുത്തി. തനിക്ക് പുറമെ ഡോ. പുഷ്കല, ഡോ. ശ്രീനിവാസൻ, ഡോ. തമണബച്ചൻത്രി എന്നിവരടങ്ങിയ സംഘമാണ് ഗവേഷണത്തിന് നേതൃത്വം നൽകിയതെന്നും അവർ വ്യക്തമാക്കി.
രാജ്യത്തെ റഗുലേറ്ററി ഏജൻസികളുടെയും അമേരിക്കയിലെ പ്രതിരോധ മരുന്ന് കൊളാബറേറ്ററി കേന്ദ്രത്തിെൻറയും അനുമതി ഉൾപ്പെടെ നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.