ചെന്നൈ കോയമ്പേടിലെ രോഹിണി തിയറ്ററിന് മുൻവശത്തെ പൂവിൽപ്പന

ലോക്ഡൗൺ ഇളവില്ല, ഒടുവിൽ ചെന്നൈയിൽ പൂവിൽപനക്കാർക്കായി തുറന്ന് തിയറ്റർ

ചെന്നൈ: ലോക്ഡൗണിൽ ഘട്ടം ഘട്ടമായി വിവിധ മേഖലകളിൽ ഇളവുകൾ അനുവദിച്ചെങ്കിലും തിയറ്റർ തുറക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. അതിനിടെയാണ് ചെന്നൈയിൽ പൂവിൽപനക്കാർക്ക് പാർക്കിങിനായി തിയറ്റർ വിട്ടു നൽകിയ സംഭവം വാർത്തകളിൽ ഇടംപിടിച്ചത്. കോയമ്പേടിലെ രോഹിണി തിയറ്ററാണ് പാർക്കിങിനായി പൂവിൽപ്പനക്കാർക്ക് വിട്ടു നൽകിയത്.

ലോക്ഡൗണിൽ പ്രധാന മാർക്കറ്റുകൾ അടഞ്ഞതോടെയും കച്ചവടത്തിന് കടുത്ത നിയന്ത്രണം വന്നതോടെയുമാണ് പൂവിൽപനക്കാർ പ്രയാസത്തിലായത്. അനുവദിക്കപ്പെട്ട ഭാഗത്ത് സ്ഥല പരിമിതി കാരണം വാഹനങ്ങൾ നിർത്താനും കഴിഞ്ഞിരുന്നില്ല. ഇതോടെ വഴിയോരങ്ങളിൽ അകലം പാലിച്ച് വാഹനങ്ങളിൽ വെച്ചായിരുന്നു പലരുടെയും കച്ചവടം. ഇതിനിടെ സാമൂഹിക അകലം പാലിക്കാത്തതിനെതുടർന്ന് പലപ്പോഴും പൊലീസുമായുള്ള തർക്കവും പതിവായി. ഈ സാഹചര്യത്തിലാണ് വാഹനം നിർത്തിയിടാനായി താത്കാലികമായി തിയറ്റർ വളപ്പ് വിട്ടു നൽകിയത്. ഇത് കച്ചവടക്കാർക്ക് ഏറെ ആശ്വാസമായി.

'ലോക്ഡൗണിനെതുടർന്ന് പൂവിൽപന നടത്താനാവാതെ ഞങ്ങൾ ഏറെ പ്രയാസത്തിലായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ പൂക്കളാണ് പല ഭാഗത്തായി നശിച്ചത്. ഇളവുകൾ വന്നതോടെ അനുവദിക്കപ്പെട്ട സ്ഥലത്ത് ഞങ്ങൾക്ക് കച്ചവടം ചെയ്യാനും വാഹനം നിർത്തിയിടാനും പ്രയാസമുണ്ടായി. ഉപഭോക്താക്കളുടെ തിരക്കുകൂടി ആ‍യതോടെ സ്ഥല പിരിമിതി കാരണം സാമുഹിക അകലം പാലിക്കുന്നത് സംബന്ധിച്ചും തർക്കവുമുണ്ടായി. തിയറ്റർ ലഭിച്ചതോടെ ഞങ്ങൾക്ക് ഏറെ ആശ്വാസമാണ് ലഭിച്ചത്'.-കച്ചവടക്കാർ പറഞ്ഞു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.