ചെന്നൈയിൽ മുടിവെട്ടാനും ഇനി ആധാർ കാർഡ്​ വേണം

ചെന്നൈ: കോവിഡ്​ വ്യാപനത്തെ തുടർന്ന്​ ചെന്നൈ നഗരത്തിലെ സലൂണുകളിൽ മുടിവെട്ടാൻ ആധാർ കാർഡ്​ നിർബന്ധമാക്കി. മുടിവെട്ടുന്നതിന്​ മുമ്പ്​ ആധാർ കാർഡ്​ സലൂൺ ഉടമയെ കാണിക്കണം. പേര്​, വിലാസം, ഫോൺ നമ്പർ, ആധാർ കാർഡ്​ നമ്പർ എന്നിവ എഴുതി സൂക്ഷിക്കും. അതിനുശേഷം മാത്രമായിരിക്കും മുടിവെട്ടുക. 

ലോക്​ഡൗണിന്​ ശേഷം ബാർബർ ഷോപ്പുകളും സലൂണുകളും തുറക്കാൻ തിങ്കളാഴ്​ചയാണ്​ തമിഴ്​നാട്​ സർക്കാർ അനുമതി നൽകിയത്​. ഇതോടൊപ്പം രോഗം സ്​ഥിരീകരിച്ചാൽ സമ്പർക്കം കണ്ടെത്തുന്നതിനായി​ ആധാർ കാർഡ്​ വിവരങ്ങൾ ശേഖരിക്കാൻ നിർദേശവും നൽകുകയായിരുന്നു. 

സലൂണുകളിലും ബാർബർ ഷോപ്പുകളിലും കൃത്യമായ സാമൂഹിക അകലം ഉറപ്പുവരുത്തുകയും സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. മാനദണ്ഡങ്ങൾ പാലിക്കാ​ത്തവർക്കെതിരെ കർശന നടപടിയും സ്വീകരിക്കും. 

തമിഴ്​നാട്ടിൽ വിവിധ ഇളവുകൾ അനുവദിച്ച്​ ലോക്​ഡൗൺ ജൂൺ 30വരെ നീട്ടിയിരുന്നു. കർശന സുരക്ഷ മുൻകരുതലുകളോടെ ഭക്ഷണ ശാലകൾ തുറക്കുന്നതിനും പൊതുഗതാഗതം അനുവദിക്കുന്നതിനും അനുമതി നൽകിയിരുന്നു. അതേസമയം ക​ണ്ടെയ്​മ​െൻറ്​ സോണുകളിൽ ലോക്​ഡൗൺ കർശനമായി തുടരും. 

മഹാരാഷ്​ട്രക്ക്​ പിന്നാലെ രാജ്യത്ത്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്​ഥാനം തമിഴ്​നാടാണ്​. 23,495 പേർക്കാണ്​ തമിഴ്​നാട്ടിൽ കോവിഡ്​ ബാധിച്ചത്​. 

Tags:    
News Summary - Chennai Checking Customers Aadhaar cards For Haircut -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.