പട്ടം പറത്തുന്നതിനിടെ ഓടയിൽ വീണ കുട്ടി ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു

ന്യൂഡൽഹി: പട്ടം പറത്തുന്നതിനിടെ ഡൽഹിയിലെ ജസോളയിൽ തുറന്നുകിടന്ന ഓടയിലേക്ക് വീണ് കുട്ടി ഒഴുക്കിൽപ്പെട്ടു. മിഥുൻ എന്ന 15 കാരനാണ് ഒഴുക്കിൽപ്പെട്ടത്. ഏകദേശം 24 മണിക്കൂർ കഴിഞ്ഞിട്ടും കാണാതായ കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. തിരച്ചിൽ തുടരുകയാണ്.

ശനിയാഴ്ചയാണ് പട്ടം പറത്തുന്നതിനിടെ മിഥുൻ ഓടയിൽ വീണത്. ഉടൻ തന്നെ ഡൽഹി ഫയർ സർവീസ്, നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എൻ.ഡി.ആർ.എഫ്), ബോട്ട് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ഓടയിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ല. ശനിയാഴ്ച രാവിലെ 11.54-നാണ് അപകടത്തെക്കുറിച്ചുള്ള സന്ദേശം ലഭിച്ചത്.

ഉടൻ തന്നെ രണ്ട് ഫയർ യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. ഈസ്റ്റ് ഡൽഹി ജില്ലാ ഭരണകൂടം, ബോട്ട് ക്ലബ് സംഘം, എൻ.ഡി.ആർ.എഫ് ഉദ്യോഗസ്ഥർ എന്നിവരും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്.

Tags:    
News Summary - Chasing Kite 15-Year Old Boy Falls Into Open Drain In Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.