കുറ്റപത്രം അസാധു, റദ്ദാക്കണം -ഹാഥറസിലേക്കു പോകവെ അറസ്​റ്റിലായവർ

മഥുര: ഉത്തർപ്രദേശിലെ ഹാഥറസിൽ കുഴപ്പങ്ങളുണ്ടാക്കാൻ എത്തിയ പോപുലർ ഫ്രണ്ടുകാർ എന്ന്​ ആരോപിച്ച്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ യു.എ.പി.എ ചുമത്തപ്പെട്ടവർ, തങ്ങൾക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ മഥുര കോടതിയിൽ. യു.എ.പി.എ ചുമത്തു​േമ്പാൾ സംസ്​ഥാന സർക്കാറി​‍െൻറയോ കേന്ദ്ര സർക്കാറി​‍െൻറയോ അനുമതി വേണമെന്ന നിയമം ലംഘിച്ചെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ അറസ്​റ്റിലായ ആറു പേർ കോടതിയെ സമീപിച്ചത്​.

ആതിഖുർഹ്​മാൻ, മസൂദ്​ അഹ്​മദ്​, ആലം, റഊഫ്​ ശരീഫ്​, ഫിറോസ്​ ഖാൻ, അൻഷദ്​ ബദറുദ്ദീൻ എന്നിവരാണ്​ യു.പി പൊലീസി​‍െൻറ സ്​പെഷൽ ടാസ്​ക്​ ഫോഴ്​സ്​ (എസ്​.ടി.എഫ്​) സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ അഡീഷനൽ ഡിസ്​ട്രിക്​റ്റ്​ ആൻഡ്​ സെഷൻസ്​ കോടതി മുമ്പാകെ റദ്ദാക്കൽ ഹരജി നൽകിയത്​.

പിടിയിലായവർക്കെതിരെ യു.എ.പി.എ പ്രകാരം വിചാരണ നടത്തണമെന്ന്​ ആവശ്യപ്പെട്ട്​ എസ്​.ടി.എഫ് ഏപ്രിൽ മൂന്നിന്​ നൽകിയ കുറ്റപത്രം കേന്ദ്ര, സംസ്​ഥാന സർക്കാർ അനുമതിയില്ലാത്തത്​ ആയതിനാൽ അസാധുവാണെന്ന്​ പ്രതിഭാഗം സമർപ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടി.

ദലിത്​ പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ഹാഥറസിലേക്ക്​ പോകവെ അറസ്​റ്റിലായ ഇവർക്കെതിരെ രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, ഭീകരപ്രവർത്തനത്തിന്​ പണം നൽകൽ തുടങ്ങിയ ​കുറ്റങ്ങളാണ്​ യു.പി പൊലീസ്​ ആരോപിക്കുന്നത്​. ഹരജിയിൽ ഏപ്രിൽ 15ന്​ കോടതി വാദം കേൾക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.