മുംബൈ: മഹാരാഷ്ട്രയിലെ വസായിയിൽ വിവാഹ ചടങ്ങുകൾക്കിടെ വധുവിന്റെയും വരന്റെയും കുടുംബങ്ങൾ തമ്മിൽ ഏറ്റുമുട്ടി. വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു.
വിവാഹ ചടങ്ങ് അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് രണ്ട് സംഘങ്ങൾക്കിടയിൽ അക്രമങ്ങൾ അരങ്ങേറിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വാക്കുതർക്കമാണ് അക്രമാസക്തമായ സംഘർഷത്തിലേക്ക് നീങ്ങിയത്. എന്നാൽ ആക്രമണത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല.
നിരവധിപേർ പരസ്പരം പ്ലാസ്റ്റികൾ കസേരകൾ എറിഞ്ഞു. ബന്ധുക്കളിൽ ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
ഇരുവിഭാഗവും പൊലീസിനെ സമീപിച്ച് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ആക്രമണ സംഭവങ്ങളെ തുടർന്ന് വരന്റെ കുടുംബം പരാതി നൽകിയപ്പോൾ പോക്സോ പ്രകാരമാണ് വധുവിന്റെ കുടുംബം പരാതി നൽകിയിരിക്കുന്നത്. ഇരുവിഭാഗവും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവവുമായി ബന്ധമുള്ള ചില പ്രതികളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി വൈറൽ ലൈവ് വീഡിയോയും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.