ബി.ജെ.പി നേതാവിന്‍റെ മകൻ യുവതിയെ കാറിൽ പിന്തുടരുന്ന ദൃശ്യങ്ങൾ ലഭിച്ചു (വിഡിയോ)

ചണ്ഡിഗഡ്: ബി.ജെ.പി നേതാവ് സുഭാഷ് ബറാലയുടെ പുത്രൻ വികാസ് ബറാല  യുവതിയെ പിന്തുടർന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പരാതിക്കാരിയായയുവതി വർണിക കുണ്ഡുസഞ്ചരിച്ച റൂട്ടിലെ അഞ്ച് സി.സി.ടി.വി കാമറകളിൽ നിന്നുമാണ് ദൃശ്യങ്ങൾ പൊലീസ് വീണ്ടെടുത്തത്. വികാസിനെതിരെയുള്ള നിർണായക തെളിവാണ് പൊലീസിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. 

കഴിഞ്ഞ ദിവസം ചണ്ഡിഗഡിൽ വികാസ് ബറാല തന്നെ കാറിൽ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചുവെന്ന് വർണിക കുണ്ഡു പൊലീസിന് പരാതി നൽകിയിരുന്നു. ഇതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമല്ല എന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ വർണികയുടെ കറുത്ത കാറിനെ വികാസിന്‍റെ വെളുത്ത കാർ പിന്തുടരുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നു വികാസിന്‍റെ ലക്ഷ്യമെന്നാണ് വർണികയുടെ ആരോപണം. 

താൻ അന്ന് ബലാൽസംഗം ചെയ്യപ്പെടാതിരുന്നതും കൊല്ലപ്പെടാതിരുന്നതും ഭാഗ്യം കൊണ്ടുമാത്രമാണെന്ന് വർണിക ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പരാതിയെ തുടർന്ന് വികാസ് അറസ്റ്റിലായെങ്കിലും മണിക്കൂറുകൾക്കകം ജാമ്യം നൽകി വിട്ടയച്ചതും വിവാദത്തിന് ഇടയാക്കിയിരുന്നു.

Tags:    
News Summary - In Chandigarh Stalking, Chase By BJP Leaders Son On CCTV-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.